ചിക്കാഗോ:ചിക്കാഗോ കൂടല്ലൂർ സംഗമം ” അരേ വാ “ഞായറാഴ്ച ബെൻസൻവില്ലിൽ.ചിക്കാഗോയിൽ വസിക്കുന്ന കൂടല്ലൂർ ഗ്രാമവാസികളുടെ സംഗമം ബെൻസൻവില്ല് തിരുഹൃദയ ഇടവക ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും.ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സംഗമത്തിന് തുടക്കമാകും.
ഒരുമിച്ച് ഭക്ഷണം പാകം ചെയ്തും ഒരുമിച്ച് ഭക്ഷിച്ചും ഒരുമിച്ച് കളിച്ചും ഒരുമിച്ച് ഉല്ലസിച്ചും സംഗമ ദിനം അനുഗ്രഹീതമാക്കാൻ ഉള്ള പരിശ്രമത്തിലാണ് കമ്മിറ്റി അംഗങ്ങൾ.വൈകുന്നേരം ഒമ്പത് മണിവരെ നടത്തപ്പെടുന്ന സംഗമത്തിന് ബിവിൻ ഇടിയാലിൽ,നെനൽ മുണ്ടപ്ലാക്കിൽ,സണ്ണി ചേത്തലിൽ കരോട്ട്,ജോസ്കുഞ്ഞ് ഇടിയാലിൽ,തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു