ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍
ഒരു രാജ്യത്തെ തകര്‍ക്കണമെങ്കില്‍ അവിടെ ബോംബിടുകയോ യുദ്ധം ഭീകര പ്രവര്‍ത്തനം നടത്തുകയോ വേണ്ട. അവിടുത്ത് വിദ്യാഭ്യാസം തകര്‍ത്താല്‍ മതി. നെല്‍സണ്‍ മണ്ടേല ഒരിക്കല്‍ പറഞ്ഞതാണ്. വിദ്യാഭ്യാസത്തെ കുറിച്ച് അദ്ദേഹം വളരെ അര്‍ത്ഥവത്തായ ഒരു വാചകവും പറയുന്നുണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസമെന്ന്. മഹാത്മാ ഗാന്ധി കഴിഞ്ഞാല്‍ സായുധ വിപ്ലവത്തില്‍ കൂടി സ്വന്തം രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് നെല്‍സണ്‍ മണ്ടേല. ലോകം ഏറ്റവും കൂടുതല്‍ ആദരിച്ചിരുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് നെല്‍സണ്‍ മണ്ടേല. അദ്ദേഹം എന്നും ഏറ്റവുമധികം വില കല്പിച്ചിരുന്നത് വിദ്യാഭ്യാസത്തിനായിരുന്നു. വിദ്യാഭ്യാസം കൊണ്ട് ലോകത്തെ മാറ്റിമറിക്കാമെന്നായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. വിദ്യാഭ്യാസത്തിനു എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഇതില്‍ കൂടി വ്യക്തമാണ്. ലോകം കണ്ട ഏറ്റവും വലിയ മഹാന്‍മാരെല്ലാം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെകുറിച്ച് പറയുന്നുണ്ട്. തെറ്റായ വിദ്യാഭ്യാസം വിഷം കലര്‍ന്ന ജലത്തിന് തുല്ല്യമാണ്. വിഷം ജീവനെടുക്കുമെന്നപോലെ തകര്‍ന്ന വിദ്യാഭ്യാസം നാട് നശിപ്പിക്കും. എന്തുകൊണ്ട് ഇത്രയധികം വിശദീകരണം വിദ്യാഭ്യാസത്തിന് നല്‍കി എന്നതിനെ ഉത്തരം ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ നടന്ന നീറ്റ് നെറ്റ് തുടങ്ങിയ പരീക്ഷയിലെ ക്രമക്കേടുകളാണ്.
നാഷണല്‍ എലിജിബിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന നീറ്റ് പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച മുതല്‍ വന്‍ ക്രമക്കേടുകളാണഅ ഈ ഈ വര്‍ഷം നടന്നിരിക്കുന്നത്. രാജ്യത്ത് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും അതില്‍ കൂടി പ്രഗത്ഭരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായിട്ടുമാണ് ഈ പ്രവേശന പരീക്ഷ നടത്തുന്നത്. അതില്‍ ക്രമക്കേടുകള്‍ നടക്കുക എന്നത് രാഷ്ട്രത്തിന്റെ ഭാവി തലമുറയെ തകര്‍ക്കുക എന്നതാണ്. രാജ്യത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുകയെന്നതാണ്.
പ്രാചീന കാലത്തുനിന്ന് ആധുനിക കാലത്തേക്കുള്ള മനുഷ്യന്റെ വളര്‍ച്ചയില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. വിദ്യയില്‍ കൂടി അറിവ് നേടുകയും അറിവ് നല്‍കുകയുമാണ് ചെയ്യുന്നത്. ഒരദ്ധ്യാപകന്‍ തനിക്കു ലഭിച്ച അറിവ് മാത്രമല്ല താന്‍ കണ്ടെത്തിയ അറിവും വിദ്യാര്‍ത്ഥിക്ക് പകര്‍ന്നു നല്‍കുന്നു. ഒരാദ്ധ്യാപകന്‍ ഒരൗണ്‍സ് പഠിപ്പിക്കാന്‍ ഒരുറണ്‍ പഠിക്കണമെന്നാണ് പറയുന്നത്. വിദ്യാഭ്യാസത്തില്‍ കൂടി എത്രമാത്രം അറിവ് നേടുമെന്നതിന്റെ ഉദാഹരണമാണ് ഇത് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസത്തില്‍ കൂടി അറിവും അറിവില്‍ കൂടി ചിന്തയും ചിന്തയില്‍ കൂടി ആശയങ്ങളും ഉടലെടുക്കുന്നു. അത് രാഷ്ട്രപുരോഗതിക്കായി വിനയോഗിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ പുരോഗതിക്കും ജനങളുടെ നന്മ്മക്കായും മാറുന്നു. അതാണ്
വിദ്യാഭ്യാസത്തിന്റെ പ്രത്യേകത, വിദ്യാഭ്യാസം ശരിയായരീതിയില്‍ കൂടി നടക്കുമ്പോള്‍ മാത്രമാണ് അത് ഫലപ്രദമാകു
വിദഗ്ധരായവ്യക്തികളെ വാര്‍ത്തെടുക്കുന്നതിനായിട്ടുള്ളതാണ് പ്രഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അവിടെനിന്ന് പഠിച്ചിറങ്ങുന്നവരാണ് രാജ്യത്തിന്റെ വൈദ്യശാസ്ത്രസാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അവരില്‍കൂടിയാണ് രാജ്യം ആധുനിക ലോകത്തേയ്ക്ക് വളരുന്നത്. അങ്ങനെയുള്ളവര്‍ പഠിക്കാനായി പോകുന്ന കാലയത്തിന്റെ പ്രവേശന പരീക്ഷയില്‍ ക്രിത്രിമം നടത്തി അര്‍ഹരായവരെ തഴഞ്ഞ് അനര്‍ഹരെ തിരഞ്ഞെടുത്താല്‍ അത്ബാധിക്കുന്നത് നികുതി നല്‍കുന്ന ജനത്തെയും സേവിക്കുന്ന നാടിനെയുമാണ്.അത് നാടിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുകയും ജനത്തിന് ഭീഷണിയാകുമെന്നതിനെ തര്‍ക്കമില്ല.
ഇന്ത്യയില്‍ ഇതിനുമുന്‍പ് ഓഹരി കുംഭകോണവും ബോഫോഴ്സ് അഴിമതിയും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും പ്രവേശന പരീക്ഷയുമായി ബദ്ധപ്പെട്ടത് ഇതാദ്യമാണ്. എണ്‍പതുകളുടെ ആദ്യത്തില്‍ കേരളത്തില്‍ നടന്ന മാര്‍ക്ക് തിരുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഏറെ അപകര്‍ത്തിപ്പെടുത്തുകയുണ്ടായി. അന്ന് ശക്തമായ അന്വേഷണം നടത്തി അതില്‍ ഉള്‍പ്പെട്ടവരെ നിയമനത്തിന് മുന്‍പില്‍ കൊണ്ടുവരികയുണ്ടായി. അതിനേക്കാള്‍ ഗുരുതരമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിട്ടുപോലും ശക്തമായ ഒരന്വേഷണത്തിനു ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറായില്ല. കാരണം ഇതില്‍ ഉള്‍പ്പെട്ടവര്‍ അവരില്‍ പലരുടെയും സ്വന്തക്കാരാണ്. ശക്തമായ അന്വഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ വീണ്ടും ഇതാവര്‍ത്തിക്കപ്പെടും. അതെ ഭാവി തലമുറയെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും ബാധിക്കും. കാരണം ഇത് തകര്‍ക്കുന്നത് വിദ്യാഭ്യാസ മേഖലയെയാണ്. അങ്ങനെ ഇന്ത്യ അഭിമാനമായി കരുതിയ നീറ്റും നെറ്റും അഴിമതിയില്‍ കുളിച്ച് നിലക്കയറ്റത്തിലാണ്. ആര് രക്ഷകരായി എത്തുമെന്ന് കാണാം. ലോകത്തിന് മഹത്തായ സംഭാവന നല്‍കിയ വ്യക്തികളെ വാര്‍ത്തെടുത്ത നമ്മുടെ വിദ്യാഭ്യാസം ഇന്ന് അഴിമതിയില്‍ കുളിക്കുന്നുവോ.?
<