Saturday, September 7, 2024

HomeAmericaനവ്യാനുഭവ വേദിയായി ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിവസം

നവ്യാനുഭവ വേദിയായി ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിവസം

spot_img
spot_img

ജോര്‍ജ് തുമ്പയില്‍ & ഉമ്മന്‍ കാപ്പില്‍

ലാങ്കസ്റ്റര്‍ (പെന്‍സില്‍വേനിയ) : വിന്‍ധം റിസോര്‍ട്ട്: കുടുംബക്കൂട്ടായ്മകളുടെ ആത്മീയാനുഭവങ്ങള്‍ക്കായി ലാങ്കസ്റ്റര്‍ വിന്‍ധം റിസോര്‍ട്ട് ഒരുങ്ങി. മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് രണ്ടാം ദിവസം. ധ്യാന സംഗമത്തിന്റെ നവ്യാനുഭവത്തിനാണ് ഇവിടം വേദിയാവുന്നത്.

രാത്രി പ്രാര്‍ത്ഥനയ്ക്കും പ്രഭാതനമസ്‌കരത്തിനും ശേഷം ഭക്തിസാന്ദ്രമായ മലയാള ഭാഷയില്‍ ഫാ. ടോബിന്‍ മാത്യുവും ഇംഗ്ലീഷ് ഭാഷയില്‍ ഫാ. അനൂപ് തോമസും ഡിവോഷണല്‍ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് പ്രാതല്‍. പിന്നീട് ജോയിന്റ് സെക്രട്ടറി ഷിബു തരകന്റെ അപ്ഡേറ്റുകള്‍ ലിങ്കണ്‍ തിയേറ്ററില്‍.

രണ്ടാം ദിവസം ഫാ.സെറാഫിം മജ്മുദാറിനുള്ളതായിരുന്നു. ഫാ.സെറാഫിം ഗുജറാത്തില്‍ ഹിന്ദുവായി ജനിച്ചു. നിതാന്ത് (NITHANT) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര് . കാലിഫോര്‍ണിയയില്‍ സാന്റാ ബാര്‍ബറയില്‍ ടീച്ചറായി. യേറുശലേമില്‍ നിന്ന് ഓര്‍ഡിനേഷന്‍ ലഭിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയില്‍ സൈപ്രസിലും ഉണ്ടായിരുന്നു. ”ഇവിടെ നിങ്ങള്‍ എല്ലാവരും ഇന്ത്യക്കാര്‍: ഒപ്പം ഓര്‍ത്തഡോക്‌സുകാരും”, ചിരിയാരവങ്ങള്‍ക്കിടയില്‍ ഫാ. സെറാഫിം പറഞ്ഞു. ‘മഡഗാസ്‌കര്‍’ മൂവി കണ്ടകാര്യവും ഫാ. സെറാഫിം ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സൂചിപ്പിച്ചു. നിങ്ങള്‍ എല്ലാവരും തുല്യര്‍ -നമ്മളെല്ലാം ഇവിടെ സീബ്രാസു(ZEBRAS) കള്‍ മാത്രം. ‘ഫോക്കസ് ‘ പ്രസ്ഥാനത്തിനായുള്ള കീ നോട്ട് പ്രസംഗത്തിനായി പോകവേ ഫാ. സെറാഫിം പറഞ്ഞു.

ഫാ. ഡോ.വറുഗീസ് വറുഗീസ് ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെക്കുറിച്ച് ‘ഭൂമിയിലുള്ള കാര്യങ്ങളിലേക്ക്, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലോസ്യര്‍ 3: 2) എന്ന വചനത്തെ ആസ്പദമാക്കി സവിസ്തരം പണ്ഡിതോചിതമായ രീതിയില്‍ അവതരിപ്പിച്ചു. പുനഃസ്ഥാപിക്കല്‍, പുനരുത്ഥാനം, വീണ്ടെടുപ്പ് എന്നിവയെപ്പറ്റിയും ആധികാരികമായി വിശദീകരിച്ചു.

MGOCSM നായുള്ള ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയ്ക്ക് ഫാ. ജോയല്‍ മാത്യു, പ്രീ കെയ്ക്ക് വേണ്ടി അഖിലാ സണ്ണിയും എലിമെന്ററിക്കും മിഡില്‍ സ്‌കൂളിനും വേണ്ടി ഫാ. സുജിത് തോമസ് എന്നിവരും ക്ളാസുകള്‍ നയിച്ചു.

കോഫി ബ്രേക്കിന് ശേഷം സഭയുടെ ചരിത്രം എന്ന വിഷയത്തെകുറിച്ച് മാര്‍ നിക്കോളോവോസ് സംസാരിച്ചു. 1958, 1995, 2017 വര്‍ഷങ്ങളിലെ വിധികളെല്ലാം നിയമസാധുതയുള്ളതാണ്, മെത്രാപ്പോലീത്ത സമര്‍ത്ഥിച്ചു. ആള്‍ക്കൂട്ട ഭരണം (MOBOCRACY) ആണിപ്പോള്‍ നടക്കുന്നത്. 1934 തൊട്ട് Constitutional Democracy നടക്കുന്നു.

ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസും സംസാരിച്ചു. ഡമോക്രസിയും എപ്പിസ്‌കോപ്പസിയും സമഞ്ജസമായി സമ്മേളിക്കുന്ന സുതാര്യമായ കോണ്‍സ്റ്റിട്യൂഷനാണ് നമുക്കുള്ളത്. ഇത് നമ്മുടെ വ്യതിരിക്തതയാണ്. വളരെ ബ്രഹത്തായ ഒരു ലിറ്ററിജിക്കല്‍ ചരിത്രവും നമുക്കുണ്ട്. മറ്റ് പല ക്രൈസ്തവ സഭകള്‍ക്കും ഇല്ലാത്ത തോമ്മാശ്ലീഹായുടെ പാരമ്പര്യവും നമുക്കുണ്ട്.

ഫാ. ഷിബു ഡാനിയല്‍, മത്തായി ചാക്കോ, ജോര്‍ജ് താമരവേലില്‍, ഫാ. ടോജോ ബേബി, ഈപ്പന്‍ സാമുവേല്‍, മേരി വറുഗീസ്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും ചോദ്യങ്ങള്‍ ചോദിച്ചു.

‘എസ്റ്റേറ്റ് പ്ലാനിങ് ആന്‍ഡ് വില്‍ ‘ എന്ന വിഷയത്തിലൂന്നി പ്രേം താജ് കാര്‍ളോസ്, മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തെപ്പറ്റി ഡോ. ജോഷി ജോണ്‍ , ആന്‍ക്‌സൈറ്റി ആന്‍ഡ് സ്ട്രെസ് മാനേജ്മെന്റിനെ കുറിച്ച് കൃപയാ വറുഗീസ്, ഫ്രം സ്‌കൂള്‍ റ്റു ഗുഡ് യൂണിവേഴ്‌സിറ്റിസ്: എസന്‍ഷ്യല്‍ സ്റ്റെപ്‌സ് എന്ന വിഷയത്തെക്കുറിച്ച് ഫാ. ഡോ വറുഗീസ് എം ഡാനിയല്‍, ബാലന്‍സിംഗ് ഫെയ്ത് ആന്‍ഡ് ഫിനാന്‍സ് എന്ന വിഷയത്തെ കുറിച്ച് ഫാ. ജോയല്‍ മാത്യു, ഓര്‍ത്തഡോക്സി എമിഡ് ഫ്യൂറലിസം ആന്‍ഡ് സെക്യൂലറിസം എന്ന വിഷയത്തെകുറിച്ച് ഫാ. സെറാഫിം മജ് മുദാറും, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി അഖില സണ്ണി, ഫാ. സുജിത് തോമസ് എന്നിവരും സംസാരിച്ചു.

പ്രാര്‍ത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം ക്‌ളേര്‍ജി അസോസിയേഷന്‍, എം.എം.വി.എസ്, ബസ്‌കിയോമ്മോ അസോസിയേഷന്‍ എന്നീ മിനിസ്ട്രികളുടെ യോഗങ്ങളും നടന്നു.

സ്‌പോര്‍ട്‌സ് ആയിരുന്നു അടുത്ത ഐറ്റം. ഷോട്ട് പുട്ട്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, 100 മീറ്റര്‍ ഓട്ടം, കാന്‍ഡി പിക്കിങ്, വടംവലി, വോളിബോള്‍ എന്നിവ ഉണ്ടായിരുന്നു. ജീമോന്‍ വര്‍ഗീസ് ആയിരുന്നു ഈ പ്രോഗ്രാമിന്റെ കോ ഓര്‍ഡിനേറ്റര്‍.

എം.ജി. ഓ. സി. എസ്. എം അലുംനി അസോസിയേഷന്‍ യോഗവും കൂടുകയുണ്ടായി. ഫാ. ഡെന്നീസ് മത്തായി, ഫാ. എം കെ കുറിയാക്കോസ്, ഫാ. രാജു വര്‍ഗീസ്, സൂസന്‍ വര്‍ഗീസ്, ഫാ. ജോണ്‍ തോമസ്, ജോര്‍ജ് തോമസ്, ഏബ്രഹാം പോത്തന്‍, സജി എം പോത്തന്‍, ജോര്‍ജ് തുമ്പയില്‍, ഉമ്മന്‍ കാപ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡിവോഷണല്‍ പ്രസംഗങ്ങള്‍ മലയാളത്തില്‍ ഫാ. ടോജോ ബേബിയും ഇംഗ്ലീഷില്‍ ഫാ. ഗീവര്‍ഗീസ് ജോണും നടത്തി.

പിന്നീട് സുവനീര്‍ റിലീസിന്റെ സമയമായിരുന്നു. ചീഫ് എഡിറ്റര്‍ ദീപ്തി മാത്യൂ ഹൃദയാവര്‍ജ്ജകമായ രീതിയില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഫിനാന്‍സ് മാനേജര്‍ ജോണ്‍ താമരവേലിലും പ്രസംഗിച്ചു. സുവനീറിന് കൈത്താങ്ങായ സ്‌പോണ്‍സര്‍മാര്‍ക്കും ചീഫ് എഡിറ്ററെ സഹായിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി. സഖറിയാ മാര്‍  നിഖളാവോസ് സുവനീര്‍ ഫാ. ജോയല്‍ മാത്യുവില്‍നിന്നും ഏറ്റുവാങ്ങി.

തുടര്‍ന്ന് എന്റര്‍ടെയിന്റ് നൈറ്റ് അരങ്ങേറി. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ഏയ്ഞ്ചെല സാറ വര്‍ഗീസിന്റെ സുറിയാനിയിലുള്ള കര്‍ത്തൃപ്രാര്‍ത്ഥനയോടെയാണ് നൈറ്റ് തുടങ്ങിയത്. ജോനാഥന്‍ മത്തായി, മേഘാ ഡേവിഡ്, ജെയ്ഡന്‍ എബ്രഹാം എന്നിവരായിരുന്നു എം.സി മാര്‍. ഐറിന്‍ ജോര്‍ജ്, മില്ലി ഫിലിപ്പ് എന്നിവരായിരുന്നു എന്റര്‍ടെയിന്റ് നൈറ്റിന്റെ കോര്‍ഡിനേറ്റര്‍മാര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments