Monday, December 23, 2024

HomeAmericaകൊളറാഡോയില്‍ കോഴിഫാമിലെ മൂന്നു തൊഴിലാളികള്‍ക്ക് പക്ഷിപ്പനി

കൊളറാഡോയില്‍ കോഴിഫാമിലെ മൂന്നു തൊഴിലാളികള്‍ക്ക് പക്ഷിപ്പനി

spot_img
spot_img

കൊളറാഡോ: അമേരിക്കയില്ഡ കോഴിഫാമിലെ മൂന്നു തൊഴിലാളികള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു.
കൊളറാഡോയിലെ കോഴി ഫാമിലെ തൊഴിലളികള്‍ക്ക് പക്ഷിപ്പനിയായ എച്ച് 5 വൈറസ് അണുബാധയുടെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
കൊളറാഡോയിലേക്ക് ഒരു ടീമിനെ അയയ്ക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്ക് അപകടസാധ്യത കുറവാണെന്നും സിഡിസി പറഞ്ഞു.

മൂന്നു പേര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതായി സിഡിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നുപിടിച്ച കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ രോഗബാധിതരായ മൃഗങ്ങളെ കൊന്നൊടുക്കിയ തൊഴിലാളികളിലാണ് അണുബാധയുണ്ടായത്.

കണ്ണുകള്‍ ചുവക്കുക, ശ്വാസതടസം , ശ്വാസകോശ സംബന്ധമായ അണുബാധ ലക്ഷണങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

രോഗം ബാധിച്ച കോഴിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അണുബാധയുണ്ടായതെന്ന് സംസ്ഥാന എപ്പിഡെമിയോളജിസ്റ്റുകള്‍ പറഞ്ഞു.
പക്ഷിപ്പനി ബാധിച്ച് മെക്‌സിക്കോയില്‍ ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.

മൃഗങ്ങളുടെ വിസര്‍ജ്ജം, ചവറുകള്‍, പാസ്ചറൈസ് ചെയ്യാത്ത അല്ലെങ്കില്‍ അസംസ്‌കൃത പാല്‍ പക്ഷിപ്പനി സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ മൃഗങ്ങള്‍ സ്പര്‍ശിച്ചതോ ആയ വസ്തുക്കളോ സുരക്ഷിതമല്ലാത്ത സമ്പര്‍ക്കവും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments