ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഥമ മലയാളി സാന്നിധ്യമായി ചരിത്ര തെരഞ്ഞെടുപ്പ് വിജയം കൈവരിച്ച സോജന്‍ ജോസഫിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. കൈപ്പുഴ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന്, അവിടെ തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ക്‌നാനായ സമുദായാംഗം കൂടിയായ സോജന്‍ ജോസഫിന്റെ വിജയം കൈപ്പുഴ ഗ്രാമവാസികള്‍ക്കൊപ്പം ക്‌നാനായ സമുദായത്തിനും അഭിമാനിക്കാന്‍ വകയേറെയുള്ളതാണ്.
കൂടാതെ മലയാളി യുവാക്കള്‍ വ്യാപകമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഈ കാലഘട്ടത്തില്‍, നിരവധി മലയാളികള്‍ക്ക് തങ്ങള്‍ വസിക്കുന്ന ദേസങ്ങളിലെ പൊതുജീവിതത്തില്‍ സജീവമാകുന്നതിനും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും സോജന്‍ ജോസഫിന്റെ തെരഞ്ഞെടുപ്പ് വിജയം പ്രേരകമാകും.
ബ്രിട്ടണില്‍ പുതുതായി കുടിയേറുന്ന നഴ്‌സുമാര്‍, കെയര്‍ ഗിവേഴ്‌സ്, സ്റ്റുഡന്റ്‌സ് എന്നിവര്‍ അഭിമൂഖീകരിക്കുന്ന തൊഴില്‍പരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പുതിയ പ്രധാനമന്ത്രി കിയാ സ്റ്റാമറിന്റേയും വകുപ്പ് മേധാവികളുടേയും ശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് പരിഹാരം കാണുവാന്‍ നഴ്‌സിംഗ് പശ്ചാത്തലം കൂടിയുള്ള സോജന്‍ ജോസഫിന് കഴിയട്ടെ എന്ന് കാനാ ആശംസിക്കുന്നു.
ജോസഫ് മുല്ലപ്പള്ളി
പി.ആര്‍.ഒ, കാനാ