രാജു മൈലപ്രാ
ഫൊക്കാന എന്ന മഹത്തായ സംഘടനയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അനുഭവജ്ഞാനം , സംഘടനയെ നയിക്കാനുള്ള നേതൃത്വ പാടവം , ഏൽപിച്ച സ്ഥാനങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നതിലുള്ള അർപ്പണ ബോധം എന്നിവ കൈമുതലാക്കി കൊണ്ട് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ സജിമോൻ ആന്റണി താൻ നയിക്കുന്ന ഡ്രീം ടീം വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് . സജിമോൻ ആന്റണിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ :
എന്തുകൊണ്ട് സജിമോൻ ആന്റണി ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ?
നോർത്ത് അമേരിക്കൻ മലയാളീകളുടെ ക്ഷേമത്തിനായി പലതും ചെയാനുണ്ടെന്നും , അത് ചെയ്യുവാൻ കഴിയും എന്നുള്ള ഉറച്ച വിശ്വാസത്തിലും , കഴിഞ്ഞ കാലങ്ങളിൽ ഫൊക്കാനയിൽ ചെയ്തിട്ടുള്ള മികച്ച പ്രവർത്തങ്ങളുടെ തുടർച്ച വേണമെന്നുള്ള ആഗ്രഹത്താലും , ആവിശ്വത്താലും , സഹപ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥനയേയും മാനിച്ചാണ് വളരെ നേരത്തെ തന്നെ ഞാൻ എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഞാൻ സെക്രട്ടറി ആയിരുന്നപ്പോൾ ഫൊക്കാനയുടെ ശൈലി തന്നെ മാറ്റുകയും സംഘടനയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംഘടന ആക്കുവാനും കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് , ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യുവാനുള്ള പദ്ധതികളുമായാണ് ഞാൻ മത്സര രംഗത്തേക്ക് വരുന്നത്. സംഘടനെയെ സ്നേഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ സംഘടനയുടെ തലപ്പത്തു വന്നെങ്കിൽ മാത്രമേ നല്ല ഒരു സംഘടനാപ്രവർത്തനം നടക്കു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ .
ഫൊക്കാനയുടെ ഉന്നമനത്തിന് വേണ്ടി താങ്കൾക്ക് ഇതുവരെ എന്ത് ചെയ്യുവാൻ കഴിഞ്ഞു ?
2008 നു ശേഷം സമാന്തരമായ ഒരു സംഘടന ഉടലെടുത്തപ്പോൾ ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് കുറച്ചു പിന്നോട്ട് പോയി എന്നുള്ളത് ഒരു സത്യമാണ് . ഫൊക്കാനയുടെ പഴയ പ്രതാപം വീണ്ടെടുക്കുവാൻ കുറച്ചു സമയം വേണ്ടി വന്നു . 2020 ൽ ഫ്ലോറിഡയിൽ നിന്നുള്ള ശ്രീ , ജോർജി വർഗീസ് പ്രസിഡന്റും ഞാൻ സെക്രട്ടറി ആയും ചുമതല ഏറ്റപ്പോൾ മുപ്പതോളം മാത്രം അംഗസംഘടനകൾ ഉണ്ടായിരുന്ന ഫൊക്കാനയെ 70 ൽ അധികം അംഗസംഘടനകൾ ഉള്ള ഒരു വലിയ പ്രസ്ഥാനമാക്കി ഉയർത്തി പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞു. കടലാസ് സംഘടനകളെ അകറ്റി നിർത്തി കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രം ഉൾപ്പെടുത്തി ഇത്രയധികം മെംബർ ഷിപ്പ് കുട്ടൻ കഴിഞ്ഞത് ഞങ്ങളുടെ ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് എന്ന് എടുത്തുപറയാൻ ആഗ്രഹിക്കുന്നു.
നിരവധി പദ്ധതികളാണ് ഈ സമയങ്ങളിൽ ആവിഷ്‌ക്കരിച്ചു നടപ്പിൽ വരുത്തിയത്. അതിൽ പ്രധാനപ്പെട്ടത് കോവിഡ് ടാസ്ക്ക് ഫോഴ്‌സ്,ഫൊക്കാന ഹെൽത്ത് കാർഡ് പദ്ധതി,50 തോട്ടം തൊഴിലാളികൾക്ക് ഭവനം നിർമ്മിച്ചു നൽകിയ ഭവനം പദ്ധതി, പ്രസിഡൻഷ്യൽ വോളണ്ടീയർ സർവീസസ് അവാർഡ് സർട്ടിഫയിങ്ങ് (പി.വി. എസ്. എ .എസ് ) TSA സർട്ടിഫിക്കേഷൻ തുണ്ടങ്ങിയവ ചിലത് മാത്രമാണ് . നാഷണൽ കമ്മിറ്റി പ്രവർത്തിച്ചു എല്ലാവർക്കും അവരുടേതായ റോൾ ഉണ്ടായിരുന്നു സഘടനയിൽ ,ഫലമോ നല്ല ഒരു പ്രവർത്തനം ഈ സമയത്തു കാഴ്ച വെക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഒത്തോരുമിച്ചുള്ള പ്രവർത്തനമാണ്. ഇനിയും ഞങ്ങൾ അധികാരത്തിൽ വന്നാൽ ടീം പ്രവർത്തനത്തിലൂടെ കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ കഴിയും എന്ന വിശ്വാസമുണ്ട് , അതിനുള്ള ആഗ്രഹവും ഉണ്ട്.
എന്തുകൊണ്ടാണ് ഡ്രീം ടീം എന്ന ബാനറിൽ ഒരു പാനൽ രൂപികരിച്ചു മത്സരംഗത്തേക്ക് പ്രവേശിച്ചത്?
ഞാൻ പറഞ്ഞല്ലോ ടീം പ്രവർത്തനത്തെ പറ്റി , എല്ലാ തിരുമാനങ്ങളും പ്രസിഡന്റിൽ അധിഷ്‌ഠിമായിരിക്കണമെന്നുള്ള ഒരു കാഴ്ചപ്പാടോട് കൂടിയല്ല ഞാൻ മത്സരിക്കുന്നത്. ഇലക്ഷന് വേണ്ടി മാത്രം തട്ടിക്കൂട്ടി കൊണ്ടുവരുന്ന ഒരു ടീം ഇലക്ഷന് ശേഷം തീർത്തും നിർജീവമായി പോകുന്നത് കാണാം,കമ്മിറ്റി മെംബേഴ്‌സ് പലപ്പോഴും നോക്കുകുത്തികൾ മാത്രമായി ഒതുക്കപ്പെടുന്നു . തീരുമാനങ്ങളും പ്രവർത്തനങ്ങളുമെല്ലാം ഏതാനും വ്യക്തികളിൽ മാത്രമായി ഒതുങ്ങുന്നത് കാണാം.
എന്നാൽ ഒന്നോ, രണ്ടോ ആളുകളെ മാത്രം മുൻനിർത്തിയില്ല ഞങ്ങളുടെ പ്രചാരണവും പ്രവർത്തിയും. ഡ്രീം ടീമിലെ ഓരോ സ്ഥാനാർത്ഥിയെയും എടുത്തു നോക്കിയാൽ ഫൊക്കാനയിൽ പ്രവർത്തിച്ച പരിചയവും അവർ സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളും എന്തെക്കെയാണെന്ന് ആർക്കും ബോധ്യമാകും.
മെഡിക്കൽ പ്രൊഫഷണൽസ്, IT വിദഗ്‌ദർ , മാധ്യമ പ്രവർത്തകർ , സാമുദായിക -സാംസ്‌കാരിക നായകർ , സാഹിത്യകാരന്മാർ, അങ്ങനെ നമ്മുടെ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ സേവനം അനുഷ്‌ടിക്കുന്ന വ്യക്തികൾ ഈ ടീമിലുണ്ട്. അവരുടെ പ്രവർത്തന പരിചയം ഉപയോഗപ്പെടുത്തി ഫൊക്കാനക്ക് കാലാനുശ്രതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഒരു പ്രൊഫഷണൽ പ്രതിഛായ നൽകും. പ്രവർത്തനം അംഗസംഘടനകളിലൂടെ മലയാളികളിലേക്ക് വ്യാപിപ്പിക്കും.
ഇപ്പോൾ ഗ്രുപ്പുകൾ ഇല്ല എന്നുള്ള പ്രസ്താവനകൾ കണ്ടു , എങ്കിലും ചില കോണുകളിൽ നിന്നും അപസ്വരങ്ങൾ ഉയരുന്നുണ്ട് , കോടതിയിൽ ഉണ്ടായിരുന്ന കേസുകൾ എല്ലാം തീർപ്പായോ?
അന്നും ഇന്നും എന്നും ഫൊക്കാന എന്ന പേരിൽ അംഗീകരിക്കപ്പെട്ട ഒരു പ്രസ്ഥാനം മാത്രമേയുള്ളു .ഇലക്ഷനിൽ പരാജയപ്പെട്ടപ്പോൾ സംഘടനക്ക് എതിരെ കേസുകൾ നടത്തുകയും, വിഘടിത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത് ചിലർക്ക് ഒരു ഹരമാണ്. ഒട്ടും പ്രതിഷിക്കാത്ത ചില കോണുകളിൽ നിന്നും തികച്ചും ന്യായമല്ലാത്ത കാര്യങ്ങൾക്കാണ് ചിലർ കോടതിയെ സമീപിക്കുന്നത്. ഇതിന്റെ ദൂരവ്യാപകമായ പ്രേത്യാഘാതങ്ങൾ , സംഘടനയേക്കാൾ ഉപരി ഇതിൽ പ്രതി ചേർക്കപെടുന്ന ഭാരവാഹികളുടെ വെക്തി ജീവിതത്തെയാണ് ബാധിക്കുന്നത്. പിന്നീട് സമവായത്തിലൂടെ കേസുകൾ പിവലിക്കപ്പെട്ടാലും , വ്യക്തികൾക്ക് എതിരെയുള്ള കോടതി പരാമർശങ്ങൾ എന്നെന്നും നിലനിൽക്കുന്നതാണ്. ഏത് പുതിയ ജോലിയിൽ പ്രേവേശിക്കണമെങ്കിലും , പുതിയ സംരംഭങ്ങൾ തുടക്കണമെങ്കിലും പ്രൊഫഷണൽ ലൈസൻസ് പുതുക്കണമെങ്കിലും ബാക്ക്ഗ്രൗണ്ട് ചെക്കിങ്ങു നിർബന്ധമാണല്ലോ,! കോടതി വിധികൾ പലപ്പോഴും ഇത്തരം പരിശോധനയിൽ ഒരു നെഗറ്റിവ് ഫ്ലാഗ്’ ആയി കരുതപ്പെടും.
ഫലത്തിൽ സമയ നഷ്‌ടവും ധനനഷ്‌ടവും , ആവിശ്യമില്ലാത്ത മനഃക്ലേശവും ബാക്കി. നാം എല്ലാം സംഘടനയിൽ പ്രവർത്തിക്കുന്നത് സൗഹൃദം വളർത്താനും ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുവാനുമാണ് അല്ലാതെ ശത്രുക്കളെ ഉണ്ടാക്കാൻവേണ്ടിയല്ല .വരും കാലങ്ങളിലെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും എല്ലാരും വിട്ടുനിൽകണം എന്ന അപേക്ഷയുണ്ട്. അപസ്വരങ്ങൾ എല്ലാകാലത്തും എല്ലാ പ്രസ്ഥാനങ്ങളിലും ഉണ്ടാകാറുണ്ട് .അവഗണിക്കത്തക്ക അപസ്വരങ്ങൾ മാത്രമേ ഫൊക്കാനയിലുള്ളു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചർച്ചയിലൂടെ പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നങ്ങളും ഇല്ല എന്നാണ് എന്റെ വിശ്വാസം .!
ഏത് സ്റ്റേറ്റിൽ നിന്നാണോ , ഫൊക്കാന പ്രസിഡന്റ് തെരഞ്ഞെടുക്കപെട്ടുന്നത് , അവിടെ നാഷണൽ കൺവെൻഷൻ നടത്തുന്ന ഒരു പാരമ്പര്യമുണ്ടല്ലോ ? അങ്ങനെയെങ്കിൽ സജിമോൻ തെരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത കൺവെൻഷൻ ന്യൂ ജേഴ്സിയിൽ ആയിരിക്കുമോ?
അങ്ങനെയുള്ള നിർബന്ധമൊന്നുമില്ല , ഈ ഡിജിറ്റൽ യുഗത്തിൽ ലോകത്തു എവിടെ യുള്ളവരുമായും ഏത് സമയത്തും നമുക്ക് ബന്ധപ്പെടുവാൻ ഒരു പ്രയാസവും ഇല്ലല്ലോ ! പൊതുജനങ്ങൾക്ക് ന്യായമായ ചിലവിൽ
എത്തിച്ചേരുവാനും ഒരുമിച്ചു കുടുവാനും , ഉല്ലസിക്കാനുമുള്ള ഒരു സ്ഥലം കമ്മിറ്റിയും മറ്റ് അംഗസംഘടനകളുമായി ആലോചിച്ചു ഒന്നിച്ചൊരു തീരുമാനമെടുക്കും. ഒരു പക്ഷേ ഇതുവരെ ഫൊക്കാന കോൺവെൻഷൻ നടത്തിയിട്ടില്ലാത്ത ഒരു സ്റ്റേറ്റിൽ ആയിരിക്കാം. അതെല്ലാം പിന്നീട് തീരുമാനിക്കേണ്ട കാര്യമാണല്ലോ . ഒരു കൺവെൻഷൻ ഞങ്ങളുടെ പ്രവർത്തനങ്ങൾ ആഘോഷത്തോട് അവസാനിപ്പിക്കുന്ന ഒരു വേദിയായി മാത്രമേ ഞാൻ കാണുള്ളൂ, ഒന്നിൽ കൂടുതൽ കൺവെൻഷൻ , ഫാമിലി ക്രൂസ് , ഇന്റർനാഷണൽ കൺവെൻഷൻ , റീജണൽ കൺവെൻഷനുകൾ എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും .
മൂന്നു സ്ഥാനാർത്ഥികൾ ആണല്ലോ മത്സരരംഗത്ത് മാറ്റുരക്കുന്നത് , നിങ്ങളുടെ വിജയസാദ്ധ്യതയെ പറ്റി എന്താണ് പ്രതിക്ഷ ?
വിജയത്തെ പറ്റി ഞങ്ങൾക്ക് നൂറു ശതമാനവും ഉറപ്പാണ് , മറ്റ് സ്ഥാനാർത്ഥികളെയും ഞാൻ ചെറുതായി കാണുന്നില്ല . പക്ഷേ ഒരാൾക്കല്ലേ വിജയിക്കാൻ പറ്റു . ഫൊക്കാന സെക്രട്ടറി, ട്രഷർ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അനുഭവജ്ഞാനം സംഘടനയെ നേരായ ദിശയിൽ നയിക്കാനുള്ള നേതൃത്വപാടവം , ഏൽപിച്ച സ്ഥാനങ്ങൾ ഉത്തരവാദിത്വത്തോട് കുടി നിറവേറ്റിയ മുൻകാല തെളിവുകൾ , തുടങ്ങിയ വ്യക്തമായ കാര്യങ്ങൾ മുൻനിർത്തിയാണ് ഞാൻ പ്രസിഡന്റ് ആയി മത്സരിക്കുന്നത്. അതുപോലെ പ്രവർത്തന മികവ് തെളിയിച്ചവരാണ് സെക്രെട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താനും , ട്രഷർ ജോയി ചാക്കപ്പനും , എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് മറ്റ് എക്സികുട്ടീവ് , മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ .. ഞങ്ങളുടെ ടീമിനിന്റെ മികവും പ്രവർത്തന പരിചയവയും , ഫൊക്കാനയിൽ ഞങ്ങൾ ചെയ്തിട്ടുള്ള നല്ല പ്രവർത്തനവും കണക്കിൽ എടുക്കുബോൾ നുറുശതമാനവും വിജയപ്രതിക്ഷയോടയാണ് ഞങ്ങൾ ഒറ്റകെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത് . എല്ലാ സ്ഥാനത്തേക്കും സ്ഥാനാർത്ഥികളെ നിർത്തി ഒരു കമ്പ്ലീറ്റ് ടീമിനെ ആണ് ഒരുക്കിയിരിക്കുന്നത്.
കൺവെൻഷന് വരുന്ന ഡെലിഗേറ്റുതുകളോട് എന്താണ് പറയാനുള്ളത് ?
ഫൊക്കാനയുടെ പ്രവർത്തനം കുറച്ചുകൂടി മുന്നോട്ട് പോകണം എന്നാണ് ഓരോ ഫൊക്കാനക്കാരും ആഗ്രഹിക്കുന്നത് . എല്ലാവർക്കും ഭാരവാഹികൾ ആകണമെന്ന് ആഗ്രഹങ്ങൾ ഉണ്ടായിരിക്കാം , ഇലക്ഷൻ വരുബോൾ സംഘടനയെ ഒരുമിച്ചു കൊണ്ടുപോകുവാനും നല്ല പ്രവർത്തനം കാഴ്ചവെക്കാനും ആർക്കാണ് കഴിയും എന്ന് നമ്മൾ ചിന്തിക്കും അത് സ്വാഭാവികമാണ് . ഏറ്റവും നല്ല ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് നിങ്ങൾക്കു കൈവന്നിരിക്കുന്നത്.നിങ്ങളുടെ പ്രതീക്ഷക്കൊപ്പം , നിങ്ങളോടൊപ്പം നിങ്ങളുടെ അഭിപ്രയങ്ങളെ മാനിച്ചുകൊണ്ട് ഫൊക്കാനയെ മുന്നോട്ടു നയിക്കുമെന്ന് ഉറപ്പു നൽകുന്നു. ഓരോ ഡെലിഗേറ്റിന്റെയും പരിപൂർണ്ണ പിന്തുണയും നമ്മുടെ ഡ്രീം ടീമിന് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രതീക്ഷക്ക് ഒത്തു ഞങ്ങൾ ഉയരും എന്ന് ഞാൻ ഉറപ്പു നൽകുന്നു.
രാജു മൈലപ്രാ
(ലേഖകൻ ഫൊക്കാനയുടെ ന്യൂ യോർക്ക് റീജണൽ വൈസ് പ്രസിഡന്റ് , നാഷണൽ ജോയിന്റ് സെക്രട്ടറി എന്നീനിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.).