Saturday, September 7, 2024

HomeAmericaനൈനാ വാര്‍ഷിക സമ്മേളനം ആള്‍ബനിയില്‍ ഒക്ടോബര്‍ നാലിനും അഞ്ചിനും

നൈനാ വാര്‍ഷിക സമ്മേളനം ആള്‍ബനിയില്‍ ഒക്ടോബര്‍ നാലിനും അഞ്ചിനും

spot_img
spot_img

പോള്‍ ഡി പനയ്ക്കല്‍

ന്യൂയോര്‍ക്ക് : നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ ഒന്‍പതാം ദ്വിവത്സര സമ്മേളനത്തിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു. ന്യൂയോര്‍ക്ക് ആള്‍ബനി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ഒക്ടോബര്‍ നാലിനും അഞ്ചിനുമായിരിക്കും സമ്മേളനം നടക്കുക. നഴ്‌സിങ് പ്രൊഫെഷന്റെയും നഴ്സുമാരുടെ പ്രവര്‍ത്തനത്തിനും കാലിക പ്രധാനമായ വിഷയങ്ങള്‍ ലക്ഷ്യമാക്കി ‘സിനെര്‍ജി ഇന്‍ ആക്ഷന്‍: ഇന്നൊവേറ്റ്, ഇന്‍സ്പയര്‍, ഇന്റഗ്രേറ്റ് എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് സമ്മേളന ലക്ഷ്യങ്ങളും വിഷയങ്ങളും സമ്മേളനത്തിനുവേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്.

അമേരിക്കയിലെ 4.7 ദശലക്ഷം രജിസ്റ്റേര്‍ഡ് നഴ്‌സുമാരിലെ പതിനായിര ക്കണക്കിനു വരുന്ന ഇന്ത്യന്‍ വംശക്കാരായ നഴ്‌സുമാരെയും നഴ്‌സിങ് പഠിക്കുന്നവരെയും ദേശീയതലത്തില്‍ ഒരു കുടക്കീഴെ കൊണ്ടുവരുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഏക ഇന്ത്യന്‍ സംഘടനയാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന). വിവിധ സംസ്ഥാനങ്ങളിലായി ഇരുപത് ചാപ്റ്ററുകള്‍ നൈനയ്ക്കുണ്ട്.

‘ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും എല്ലാ നിലകളിലും ഇന്ന് ഇന്ത്യന്‍ നഴ്‌സുമാര്‍ അവരുടെ മികവും അര്‍പ്പണവും പ്രകടിപ്പിക്കുന്നുണ്ട്. ആനുപാതികമായി അമേരിക്കന്‍ ജനസംഖ്യയില്‍ നാമ മാത്രം ആണെങ്കിലും, ഇന്ത്യന്‍ നഴ്‌സുമാര്‍ എങ്ങും ദൃശ്യമാണ്’ സുജ തോമസ്, നൈനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ നാലിന് തുടങ്ങി അഞ്ചാം തിയതി അവസാനിക്കുന്ന കോണ്‍ഫെറന്‍സ് വിവിധ വിഷയങ്ങളിലായി ഒരേ സമയം നാല് സെഷനുകള്‍ വീതമാണ് അവതരിപ്പിക്കുക. ചികിത്സാ രംഗത്തും ആതുര ശുസ്രൂഷയിലും ഗവേഷണവും ശാസ്ത്രീയപരിശീലനവും അതുവഴി ലഭ്യമാകുന്ന പുതിയ അറിവുകളും ആണ് ഈ സെഷനുകളില്‍ അവതരിപ്പിക്കപ്പെടുക. ഓരോ സെഷനും നഴ്‌സുമാര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കേഷന്‍ നില നിര്‍ത്തുന്നതിനും ക്ലിനിക്കല്‍ ലാഡര്‍ പോലുള്ള ഉയര്‍ച്ചയ്ക്കാവശ്യമായ അര്‍ഹത നല്‍കുന്നതിനുമുള്ള തുടര്‍ വിദ്യാഭ്യാസ ക്രെഡിറ്റുകള്‍ നല്‍കും.

നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നതു വഴി കോണ്ഫറന്‌സില് പങ്കെടുക്കുന്നതിനുള്ള സീറ്റ് ഉറപ്പിക്കുക മാത്രമല്ല നഴ്‌സിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള സംഭാഷണങ്ങളിലും ചര്‍ച്ചകളിലും ഭാഗഭാക്കാകാനുള്ള ഒരവസരം കൂടിയാണിത്. സി ജി എഫ് എന്‍ എസിന്റെ ഗവേണിങ് ബോഡിയിലുള്ള സുജ തുടര്‍ന്നു പറഞ്ഞു. സിജിഎഫ്എന്‍എസ് ഇന്റര്‍നാഷനലിന്റെ ചീഫ് ഓഫ് സ്ട്രാറ്റജി ആന്‍ഡ് ഗവണ്മെന്റ് അഫയേഴ്‌സ് ആയിരിക്കും ആദ്യ ദിവസത്തെ മുഖ്യ പ്രഭാഷകന്‍. സിജിഎഫ്എന്‍എസ് ഇന്റര്‍നാഷനലിന്റെ ചീഫ് ഓഫ് സ്ട്രാറ്റജി ആന്‍ഡ് ഗവണ്മെന്റ് അഫയേഴ്‌സ് ആയിരിക്കും ആദ്യ ദിവസത്തെ മുഖ്യ പ്രഭാഷകന്‍. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ആള്‍ബനിയാണ് കോണ്ഫറന്‌സിന് ആതിഥേയത്വം നല്‍കുന്നത്. നാഷണല്‍ കണ്‍വീനര്‍ താര ഷാജന്റെയും ചാപ്റ്റര്‍ കണ്‍വീനര്‍ അമ്പിളി നായരുടെയും നേതൃത്വത്തില്‍ കോണ്ഫറന്‌സ് കമ്മിറ്റി സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ഏര്‍ളി രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നുവെന്ന് കണ്‍വീനര്‍ താരാ ഷാജന്‍ പറഞ്ഞു. കോണ്ഫറന്‌സ് രജിസ്‌ട്രേഷന് https://nainausa.org/biennial-conference-24-registration എന്ന ലിങ്കില്‍ ചെയ്യാവുന്നതാണ്. കോണ്ഫറന്‌സ് സുവനീറിലേക്ക് പ്രൊഫെഷണല്‍ ലേഖനങ്ങള്‍ ക്ഷണിക്കുന്നുവെന്ന് സുവനീര്‍ കമ്മിറ്റി ചെയര്‍ ഡോ. ഷൈല റോഷിന്‍ അറിയിച്ചു. അയയ്ക്കേണ്ട ലിങ്ക്: htts://nainausa.org/conference-24-souvenir/ കൂടുതല്‍ വിവരങ്ങള്‍ക്ക്: nainausa.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments