Friday, May 9, 2025

HomeAmericaട്രംപിനെ വെടി വെക്കാൻ ക്രൂക്സ് ഉപയോഗിച്ചത് പിതാവിൻ്റെ തോക്ക്: തോക്ക് നഷ്ടപ്പെട്ട വിവരം പിതാവ് പൊലീസിനെ...

ട്രംപിനെ വെടി വെക്കാൻ ക്രൂക്സ് ഉപയോഗിച്ചത് പിതാവിൻ്റെ തോക്ക്: തോക്ക് നഷ്ടപ്പെട്ട വിവരം പിതാവ് പൊലീസിനെ അറിയിച്ചിരുന്നു

spot_img
spot_img

ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ തോമസ് മാത്യു ക്രൂക്സ് വെടിയുതിർക്കുന്നതിന് മുൻപ്, തന്റെ തോക്ക് നഷ്ടപ്പെട്ട വിവരം ക്രൂക്സിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. മാത്യു ക്രൂക്‌സ് എആർ-15 തോക്ക് ട്രംപിന് നേരെ ലക്ഷ്യം വയ്ക്കുന്നതിന് മുൻപ്, പിതാവ് പൊലീസിനെ സമീപിച്ചിരുന്നു. 

ട്രംപിനു നേരെ വെടിയുതിർക്കാൻ തോമസ് മാത്യു ക്രൂക്സ്  ഉപയോഗിച്ച തോക്ക്, 2013 ൽ പിതാവ് വാങ്ങിയ 5.56 കാലിബർ എആർ-സ്റ്റൈൽ റൈഫിളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. വെടിവയ്പ്പിന് മണിക്കൂറുകൾക്ക് മുമ്പ് ക്രൂക്ക്സ് വെടിമരുന്ന് വാങ്ങിയതായി പൊലീസ് വ്യക്തമാക്കി.

ബെഥേൽ പാർക്കിലെ ക്രൂക്‌സിന്റെ  വീട്ടിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ ഒരു ഡസനിലധികം തോക്കുകൾ കണ്ടെത്തി. വെടിവയ്പ്പ് സംബന്ധിച്ച് ക്രൂക്സിന്റെ ഉദ്ദേശം വ്യക്തമല്ലെങ്കിലും എഫ്ബിഐയും മറ്റ് ഏജൻസികളും അന്വേഷണം നടത്തുകയാണ്. നിലവിൽ, എഫ്ബിഐ ക്രൂക്സിന്റെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചുവരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments