Friday, November 22, 2024

HomeAmericaഒരുമിച്ചു പോരാട്ടത്തിനിറങ്ങാം; വിജയം നേടാം: കമലാ ഹാരിസ്

ഒരുമിച്ചു പോരാട്ടത്തിനിറങ്ങാം; വിജയം നേടാം: കമലാ ഹാരിസ്

spot_img
spot_img

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്കയ്ക്ക് നല്കിയ സേവനങ്ങള്‍ ഏറെ വലുതാണെന്നു കമലാ ഹാരിസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് പ്രസിഡന്റ് ജോ ബൈഡന്റെ എന്‍ഡോഴ്‌സസ്‌മെന്റ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും നിലവിലെ അമേരിക്കന്‍ വൈസ് പ്രസിഡന്റുകൂടിയായ കമല ഹാരിസ് അഭിപ്രായപ്പെട്ടു.

ഇനി തന്റെ മുന്നിലുള്ള കടമ്പ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം നേടിയെടുക്കുകയും പ്രസിഡന്റായി വിജയിക്കുകയുമാണെന്നും കമല പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു പോരാട്ടത്തിനിറങ്ങി വിജയം സ്വന്തമാക്കാമെന്നും കമല ഹാരിസ് പ്രസ്താവനയില്‍ പറഞ്ഞു.

ബൈഡനൊപ്പം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയെന്നത് വലിയ ബഹുമതിയാണ്. ബൈഡനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഏറെ നന്ദിയുള്ളവളാണ്. ബൈഡന്റെ പരേതനായ മകന്‍ ബ്യൂവിലൂടെയാണ് ആദ്യമായി പ്രസിഡന്റ് ബൈഡനെ അറിയുന്നത്.

ബൈഡന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആധുനിക അമേരിക്കയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. രണ്ട് തവണ പ്രസിഡന്റായ പലരുടെയും നേട്ടങ്ങളെ മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ പാരമ്പര്യം.
പ്രസിഡന്റിന്‍െ അംഗീകാരം ലഭിച്ചത് വലിയ ബഹുമതിയാണ്. ഈ നാമനിര്‍ദ്ദേശത്തിനു അര്‍ഹയാകുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments