Saturday, September 7, 2024

HomeAmericaകലാ മണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോ ആദരിച്ചു

കലാ മണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോ ആദരിച്ചു

spot_img
spot_img

ചിക്കാഗോ: വാദ്യകുലപതി കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അമേരിക്കയില്‍ ഉടനീളം ശിഷ്യഗണങ്ങളുള്ള അദ്ദേഹം അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കും. ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ച കലാകാരനാണ് ശിവദാസന്‍ ആശാന്‍. ഇന്ത്യന്‍ മിനിസ്റ്ററി ഓഫ് ഹ്യൂമന്‍ റിസോഴ്‌സിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് അടക്കം നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹേത്തിന് ലഭിച്ചിട്ടുണ്ട്.
ഓംകാരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെണ്ട കളരിയില്‍ പാഞ്ചാരിമേളത്തിന്റെ കലാപ്രമാണങ്ങളിലൂടെയുള്ള ആശാന്റെ അനായാസമായ കൊട്ടിക്കയറ്റങ്ങള്‍ ശിഷ്യര്‍ക്ക് നവ്യമായ പാഠ്യഅനുഭവം പകര്‍ന്നു. കൂടാതെ ശിഷ്യഗണങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിന് ഉതകുന്ന അനുഭവ സമ്പത്തും അദ്ദേഹം പങ്കുവെച്ചു.
അരവിന്ദ് പിള്ള പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചിക്കാഗോയില്‍ നിന്നും മിനിസോട്ടയില്‍ നിന്നുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശിവദാസനാശാനെ പരിചയപ്പെടുവാനും ചെണ്ടക്കളരിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും
ദീപക് നായര്‍ 847-361-4149, മഹേഷ് കൃഷണന്‍-630-664-7431 എന്നിവരുമായി ബന്ധപ്പെടുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments