Saturday, September 7, 2024

HomeAmericaഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി; നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കമലാ ഹാരിസ്

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി; നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കമലാ ഹാരിസ്

spot_img
spot_img

വാഷിംഗ്ടണ്‍: ഗാസയില്‍ മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് കമലയുടെ പ്രതി കരണം.
ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള സമയമായെന്ന് ഹാരിസ് നെതന്യാഹുവിനോട് പറയുന്നു

ഒക്ടോബര്‍ ഏഴുമുതല്‍ ഗാസയില്‍ മരിച്ചുവീണ ആയിരക്കണക്കിന് കുട്ടികളുടേയും ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുടേയും നേര്‍ ചിത്രങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

നെതന്യാഹുവുമായി താന്‍ ‘വ്യക്തവും ക്രിയാത്മകവുമായ’ സംഭാഷണം നടത്തിയെന്നും ഇസ്രായേലിന്റെ അവകാശം താന്‍ ഉറപ്പിച്ചുവെന്നും എന്നാല്‍ ഒമ്പത് മാസത്തെ യുദ്ധത്തില്‍ ഗാസയിലെ ഉയര്‍ന്ന മരണസംഖ്യയെക്കുറിച്ചും അവിടെയുള്ള ‘ഭയങ്കരമായ’ മാനുഷിക സാഹചര്യത്തെക്കുറിച്ചും അഗാധമായ ആശങ്ക പ്രകടിപ്പിച്ചതായും ഹാരിസ് പറഞ്ഞു.

39,000-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധത്തിന് അവസാനമാകാനുള്ള സമയമാണിതെന്ന പ്രസിഡന്റ് ജോ ബൈഡന്റെ അതേ നിലപാടാണ് കമലയും സ്വീകരിച്ചത്. ഗാസയില്‍ അവശേഷിക്കുന്ന ബന്ദികളെ മൂന്ന് ഘട്ടങ്ങളിലായി മോചിപ്പിക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ ഇസ്രയേലിനെയും ഹമാസിനെയും അമേരിക്ക ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രധാനമന്ത്രി നെതന്യാഹുവിനോട് പറഞ്ഞതുപോലെ, ഈ കരാര്‍ പൂര്‍ത്തിയാക്കാനുള്ള സമയമാണിതെന്നും കമല മാധ്യമങ്ങളോട് പ്രതികരിച്ചു,

ഗാസയിലെ യുദ്ധത്തിന് ശാശ്വതമായ അന്ത്യമുണ്ടാക്കുന്നതിന്റെ ആവശ്യകത’ നെതന്യാഹുവുമായുള്ള കൂചിക്കാഴ്ച്ചയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലേക്കുള്ള സഹായ പ്രവാഹം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇറാന്റെ പിന്തുണയുള്ള ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിലവിലുള്ള ഭീഷണിയെക്കുറിച്ചും ബൈഡനും നെതന്യാഹുവും ചര്‍ച്ച ചെയ്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments