Saturday, September 7, 2024

HomeAmericaബഹിരാകാശത്തില്‍ നിന്നും സുനിതയുടെ മടങ്ങിവരവ് ഇനിയും വൈകുമെന്നു സൂചന

ബഹിരാകാശത്തില്‍ നിന്നും സുനിതയുടെ മടങ്ങിവരവ് ഇനിയും വൈകുമെന്നു സൂചന

spot_img
spot_img

വാഷിംഗ്ടണ്‍:   അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും  ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലെത്തുന്നത് ഇനിയും വൈകും.  ഈ മാസം തിരികെ എത്തില്ലെന്ന് വ്യക്തമാക്കിയെങ്കിലും എപ്പോള്‍ തിരികെ എത്തുമെന്ന കാര്യം നാസ പുറത്തുവിട്ടിട്ടില്ല.

സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററിന്റെ വിപുലമായ ഗ്രൗണ്ട് ടെസ്റ്റിങിനെത്തുടര്‍ന്നാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. പേടകത്തിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് യാത്ര വൈകാന്‍ കാരണം. ജൂണ്‍ പകുതിയോടെ തിരിച്ചെത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പലതവണ യാത്ര മുടങ്ങി. പേകടത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും യാത്രികരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും നാസയുടെ കോമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.

ബദലായുള്ള മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ന്യൂ മെക്സിക്കോയിലെ എഞ്ചിനീയര്‍മാര്‍ സ്പെയര്‍ ത്രസ്റ്ററില്‍ പരിശോധന പൂര്‍ത്തിയാക്കി. ജൂണ്‍ ആറിന് പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോള്‍ ്അഞ്ചു ത്രസ്റ്ററുകള്‍ കേടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments