Saturday, September 7, 2024

HomeAmericaഒബാമയുടേയും പിന്തുണ കമലയ്ക്ക്

ഒബാമയുടേയും പിന്തുണ കമലയ്ക്ക്

spot_img
spot_img

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പുതിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കമലാ ഹാരിസിനെ പിന്തുണച്ചു.
കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്കു ബരാക്ക് ഒബാമയും മിഷേല്‍ ഒബാമയും എന്‍ഡോഴ്സ് ചെയ്തതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി ഒറ്റക്കെട്ടായി കമലയ്ക്ക് പിന്നില്‍  അണി നിരന്നു. ഒബാമ കമലയെ എന്‍ഡോഴ്‌സ് ചെയ്യുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്ക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ എ്ല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഇപ്പോള്‍ ഒബാമ നിലപാട് വ്യക്തമാക്കിയത്.   രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഡെമോക്രാറ്റിക് കുടുംബത്തിന്റെ പിന്തുണ ഹാരിസിനു വലിയ മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ.
ബൈഡന്‍ മത്സരത്തില്‍ നിന്നു പിന്മാറി ഹാരിസിനെ നിര്‍ദേശിച്ചപ്പോള്‍  ഒബാമ കുടുംബം പ്രതികരിക്കാതിരുന്നതിനെ ഒട്ടേറെ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാജ്യത്തെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് ആഫ്രിക്കന്‍ രക്തമുള്ള ആദ്യ വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്കു പിന്താങ്ങാന്‍ മടിക്കുന്നു എന്ന ആക്ഷേപം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. അവയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഇപ്പോഴത്തെ പ്രഖ്യാപനം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments