Sunday, September 8, 2024

HomeAmericaപ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്

spot_img
spot_img

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ്. എക്‌സിലൂടെയായിരുന്നു പ്രഖ്യാപനം. ഓരോ വോട്ടും താന്‍ കഠിനാധ്വാനം ചെയ്യും. നവംബറില്‍ തങ്ങളുടെ ജനകീയ പ്രചരണം വിജയിക്കുമെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ തീരുമാനിച്ചത്. ട്രംപുമായി നടന്ന സംവാദത്തില്‍ തിരിച്ചടി നേരിടുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയത്. എക്സിലൂടെയാണ് ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാര്‍ട്ടിയുടെയും താല്പര്യം മുന്‍നിര്‍ത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡന്‍ അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യാപക എതിര്‍പ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments