Sunday, September 8, 2024

HomeAmericaഫോമായുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ആര്‍.വി.പിയായി ജെസ്വിന്‍ സാമുവേല്‍ മത്സരിക്കുന്നു

ഫോമായുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ആര്‍.വി.പിയായി ജെസ്വിന്‍ സാമുവേല്‍ മത്സരിക്കുന്നു

spot_img
spot_img

ജോണ്‍.ടി പി.

ന്യൂയോര്‍ക്ക്: ഫോമാ മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റ് ആയി ജെസ്വിന്‍ സാമുവേല്‍ മത്സരിക്കുന്നു. ന്യൂയോര്‍ക്കില്‍ പ്രൊഫഷണല്‍ എഞ്ചിനീയര്‍ ആയി പ്രവര്‍ത്തിക്കുന്ന ജെസ്വിന്‍ ഫോമായുടെ ആരംഭകാലം മുതലുള്ള സജീവ പ്രവര്‍ത്തകനാണെങ്കിലും ഇതുവരെ ഒരു മത്സര രംഗത്തേക്ക് വന്നിട്ടില്ല. സ്ഥാനമാനങ്ങള്‍ക്കു പിറകേ പോകുവാന്‍ തികച്ചും വിമുഖത കാണിക്കുന്ന ജെസ്വിന്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.

സ്ഥാനമാനങ്ങള്‍ ഒന്നും ഇല്ലെങ്കിലും തന്നാലാകും വിധം മറ്റുള്ളവരെ സഹായിക്കണം എന്ന മനഃസ്ഥിതിയുള്ള ജെസ്വിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ് എന്ന സംഘടനയാണ് അദ്ദേഹത്തെ ഫോമായുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ആര്‍.വി.പി ആയി മത്സരിക്കുവാന്‍ എന്‍ഡോഴ്‌സ് ചെയ്തത്. ദീര്‍ഘ വര്‍ഷമായി കഅങഅഘകയുടെ അംഗമാണെങ്കിലും ഇതുവരെ പ്രസ്തുത സംഘടനയിലും പ്രത്യേക സ്ഥാനം ഒന്നും ഏറ്റെടുക്കുവാന്‍ വ്യഗ്രത കാണിച്ചിട്ടില്ല. എന്നാല്‍ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അകമഴിഞ്ഞു സഹായം നല്‍കിവരുന്നു.

ജെസ്വിനും ഭാര്യ ശാലി സാമുവേലും പ്രൊഫഷണല്‍ എന്‍ജിനീയര്‍മാരായതിനാല്‍ രണ്ടു പേരും ചേര്‍ന്ന് ഗവണ്മെന്റ് കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ചെയ്യുന്നതിനായി ഹിമാ ഗ്രൂപ്പ് എന്ന ഒരു എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ് സ്ഥാപനം വര്‍ഷങ്ങളായി നടത്തി വരുന്നു. സ്റ്റേറ്റിന്റെയും സിറ്റിയുടെയും എം.ടി.എ-യുടെയും വിവിധ കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ഹിമാ ഗ്രൂപ്പിലൂടെ ചെയ്യുന്നു.

ജെസ്വിന്റെ പ്രവര്‍ത്തനങ്ങള്‍ ഫോമായ്ക്ക് മുതല്‍ക്കൂട്ടാകും എന്ന് മനസ്സിലാക്കിയ കഅങഅഘകയുടെ കമ്മറ്റിയും മറ്റ് പല സംഘടനയിലെ ചുമതലക്കരും പ്രത്യേക താല്പര്യത്തിലാണ് മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റായി മത്സര രംഗത്തേക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. ഫോമാ മെട്രോ റീജിയന്റെ ഫണ്ട് റൈസിംഗില്‍ ഗോള്‍ഡ് സ്‌പോണ്‍സറായും, ഈ വര്‍ഷം ആഗസ്ത് 8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനയില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍ ആയും ഫോമായേ വളരെയധികം സഹായിച്ചുകൊണ്ടിരിക്കുന്നു.

സി.എസ്.ഐ. സഭയുടെ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ അല്മായ സെക്രട്ടറിയായി ഇപ്പോള്‍ പ്രവൃത്തിക്കുന്ന ജെസ്വിന്‍ സീഫോര്‍ഡ് സി.എസ്.ഐ. പള്ളിയുടെ ട്രസ്റ്റീ ബോര്‍ഡ് അംഗമായും സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലത്ത് വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ബാംഗ്‌ളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനത്തില്‍ വ്യാപൃതനാകുകയായിരുന്നു.

പിന്നീട് ബാംഗ്ലൂരില്‍ നിന്നും എം.ബി.എ.യും കരസ്ഥമാക്കി ജോലി സംബന്ധമായി അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഇലെക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങില്‍ മാസ്റ്റേഴ്‌സ് കരസ്ഥമാക്കി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ ഉതകുന്ന പ്രൊഫഷണല്‍ എഞ്ചിനീയര്‍ ലൈസന്‍സ് ലഭിച്ചതിനു ശേഷം എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിങ് കമ്പനി രൂപീകരിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെയും, മാര്‍ത്തോമ്മാ സഭയിലെയും സി.എസ്.ഐ. സഭയിലെയും ധാരാളം പള്ളികള്‍ക്കു സൗജന്യമായി രൂപകല്പന ചെയ്തു നല്‍കിയിട്ടുണ്ട്. അമേരിക്കയിലെത്തിയതിന് ശേഷം എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

തികച്ചും സൗമ്യനും മിതഭാഷിയുമായ ജെസ്വിന്‍ നല്ലൊരു പ്രാസംഗികനും സംഘാടകനുമാണ്. ഉന്നത വിദ്യാഭ്യാസവും നേതൃത്വ പാടവും സഹായമനസ്‌കതയും എല്ലാവരോടും സ്‌നേഹപൂര്‍വ്വം ഇടപെടുവാന്‍ കഴിവുമുള്ളതിനാല്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റ് ആയി ഫോമായേ ഉന്നതികളിലേക്കു എത്തിക്കുവാന്‍ ജെസ്വിന് നിഷ്പ്രയാസം സാധിക്കും എന്നതിലൊട്ടും സംശയം വേണ്ടാ. ആയതിനാല്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയണിലുള്ള എല്ലാ അംഗ സംഘടനാ പ്രതിനിധികളോടും ജെസ്വിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments