വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ നിയമ പരിരക്ഷയ്ക്ക് നിയന്ത്രണവും സുപ്രീം കോടതി ജഡ്ജിമാരുടെ ആജീവനാന്ത നിയമനം നിര്‍ത്തലാക്കലും ലക്ഷ്യമിട്ട് വമ്പന്‍ ഭരണഘടനാ ഭേതഗതിക്ക് പ്രസിഡന്റ് ജോ ബൈഡന്‍. തനിക്ക് ആറുമാസം മാത്രം ഭരണ കാലാവധി മാസം മാത്രം കാലാവധി ശേഷിക്കെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ആജീവനാന്ത നിയമനം നിര്‍ത്തലാക്കാനും പ്രസിഡന്റിന്റെ നിയമ പരിരക്ഷയ്ക്കു നിയന്ത്രണമേര്‍പ്പെടുത്താനുമുളള ഭരണഘടനാ ഭേദഗതിക്കായി ശ്രമിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. വാഷിങ്ടന്‍ പോസ്റ്റിലാണ് ബൈഡന്‍ ഇക്കാര്യം വിശദീകരിച്ചത്.
പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളില്‍നിന്നുകൊണ്ടുള്ള ട്രംപിന്റെ പ്രവൃത്തികളുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഈയിടെ വിധിച്ചിരുന്നു ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ പ്രസിഡന്റിനുള്ള പരിരക്ഷയ്ക്കു പൊതുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണു ബൈഡന്‍ ലക്ഷ്യമിടുന്നത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെതിരെ ഡെമോക്രാറ്റ് ഈ വിശയവും പ്രചാരണ ആയുധമാക്കും.
ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ നിയമിച്ചവര്‍ ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ നിലവില്‍ യാഥാസ്ഥഥിതികരായ ജഡ്ജിമാര്‍ക്കാണു ഭൂരിപക്ഷം
അധികാരത്തിലുള്ള പ്രസിഡന്റിന് 2 വര്‍ഷത്തിലൊരിക്കല്‍ ഒരു ജഡ്ജിയെ നിയമിക്കാമെന്നും പരമാവധി കാലാവധി 18 വര്‍ഷമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണു ബൈഡന്‍ നിര്‍ദേശിക്കുന്നത് പദവിയിലിരിക്കുമ്പോള്‍ പൊതുപ്രവര്‍ത്തനമരുത് പാരിതോഷിക വിവരങ്ങള്‍ വെളിപ്പെടുത്തണം വ്യക്തിപരമായി ബന്ധമുള്ള കേസുകളില്‍നിന്നു വിട്ടുനില്‍ണ് എന്നിങ്ങനെ ജഡ്ജിമാര്‍ക്കു പെരുമാറ്റച്ചട്ടവും മുന്നോട്ടുവെയ്ക്കുന്നു. നിയമഭേതഗതി പാസാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.