Sunday, September 8, 2024

HomeAmericaഇല്ലിനോയി മലയാളി അസോസിയേഷന്‍ യൂത്ത് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 21 വരെ മാത്രം

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യൂത്ത് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 21 വരെ മാത്രം

spot_img
spot_img

ജോര്‍ജ് പണിക്കര്‍

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ കഴിഞ്ഞ 24 വര്‍ഷമായി നടത്തി വരുന്ന യുവജനോത്സവം ആഗസ്റ്റ് 28 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (1800 E Oakton, Desplaines) നടത്തപ്പെടും. വിവിധ കലാമത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആഗസ്റ്റ് 21 വരെ ഐ.എം.എ.

വെബ്‌സൈറ്റില്‍ (www.illinoismalayaleeassociation.org) സന്ദര്‍ശിച്ച് തങ്ങളുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രസംഗ വിഷയങ്ങളും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പരിപോഷിപ്പിക്കുന്നതിന് ഐ.എം.എ. ആരംഭിച്ച കലോല്‍സവം ഇപ്പോള്‍ 24 വര്‍ഷം പിന്നിടുകയാണ്.

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ പേരുകള്‍ എത്രയും പെട്ടെന്ന് റജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് കലാതിലകം, കലാപ്രതിഭ എന്നീ ട്രോഫികളും വിതരണം ചെയ്യും.

വൈകുന്നേരം 5 മണി മുതല്‍ ഓണപരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഓണസദ്യ, മാവേലിയാത്ര, ചെണ്ടമേളം, പുലികളി, തിരുവാതിര, വിവിധതരം നൃത്തങ്ങള്‍, ലൈവ് ഓര്‍ക്കസ്ട്രയോടുള്ള ഗാനമേള എന്നീ വിവിധ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.

മാത്രമല്ല, സ്വര്‍ണ്ണ നാണയങ്ങള്‍ നേടുവാനുള്ള ഒരു അവസരവും നിങ്ങളെത്തേടിയെത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് സിബിമാത്യൂ (224425 3625), സെക്രട്ടറി: സുനൈനാ ചാക്കോ (8474011670), ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പണിക്കര്‍(8474017771) എന്നിവരുമായി ബന്ധപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments