രാംകുമാര്‍ നൊട്ടാത്ത്
വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അല (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) സ്വാതന്ത്ര്യദിനവും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. 2021 ഓഗസ്റ്റ് 15നു ഈസ്‌റ്റേണ്‍ സമയം രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുന്ന പരിപാടിയില്‍ അലയുടെ ദേശീയ പ്രസിഡന്റ് ഷിജി അലക്‌സ് അധ്യക്ഷത വഹിക്കും.
ബഹുമാനപ്പെട്ട ധനവകുപ്പു മന്ത്രി ശ്രീ. കെ എന്‍ ബാലഗോപാല്‍ സ്വന്തന്ത്രദിന സന്ദേശം നല്‍കും. ഓണാഘോഷങ്ങള്‍ ബഹുമാനപ്പെട്ട ഫിഷറീസ്‌സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു അലയുടെ അംഗങ്ങള്‍ ചേര്‍ന്നവതരിപ്പിക്കുന്ന ഓണപ്പാട്ടും തിരുവാതിരയും മറ്റു കലാപരിപാടികളും അരങ്ങേറും.
സുപ്രസിദ്ധ ചലച്ചത്ര പിന്നണിഗായിക സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫിയസ്റ്റ എന്ന പ്രത്യേക സംഗീത പരിപാടിയോടുകൂടി ആഘോഷങ്ങള്‍ക്കു സമാപനമാകും.
സൂം വഴി നടക്കുന്ന ഈ ആഘോഷ പരിപാടിലേക്കു അല എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. പരിപാടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അലയുടെ ഫേസ്ബുക്ക് പേജില്‍ (https://www.facebook.com/ArtLoversOfAmerica) ലഭ്യമാണ്.