ഹൂസ്റ്റൺ: കേരളത്തിലെ പുരാതനവും പ്രശസ്തവുമായ കുടുംബങ്ങളിലൊന്നായ കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബത്തിന്റെ ആഗോള സംഗമം ഓഗസ്റ്റ് 15ന് ഞായറാഴ്ച ‘സൂം’ പ്ലാറ്റ്‌ഫോമിൽ കൂടി നടത്തപ്പെടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.
ആഗോള സംഗമം (ഗ്ലോബൽ മീറ്റ്) 2021 ആഗസ്റ്റ് 15ന് ഞായറാഴ്ച വൈകിട്ട് 6.30 മുതൽ (ഇന്ത്യൻ സമയം) (അമേരിക്ക – ഞായറാഴ്ച രാവിലെ സെൻട്രൽ സമയം 8 മണിക്ക് ‘സൂം’ പ്ലാറ്റഫോമിൽ കൂടി നടത്തപ്പെടും.
പ്രസ്തുത സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സഭയിലെ ഡോ. യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലിത്ത മുഖ്യാതിഥിയായി സംബന്ധിച്ച് മുഖ്യ പ്രഭാക്ഷണം നൽകും.ഫാ. തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തും.
പേരങ്ങാട്ട് മഹാ കുടുബത്തിൽ ഏഴ് ശാഖകകളാണുള്ളത്. മുളമൂട്ടിൽ, മലയിൽ, മേമുറിയിൽ, തേയിലപ്പുറത്ത്, പേരങ്ങാട്ട്, ചേകോട്ട്, കല്ലുകളം എന്നീ 7 ശാഖകളും
ഇത് കൂടാതെ നിരവധി ഉപശാഖകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേരങ്ങാട്ട് മഹാ കുടുംബാംഗങ്ങൾ ചിതറി പാർക്കുന്നു.
കുടുംബാംഗങ്ങൾ തമ്മിൽ കാണുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്ന കുടുംബ യോഗങ്ങൾ വളരെ സഹായകമായിരുന്നു.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നേരിൽ കാണുന്നതിനോ, കുടുംബ യോഗങ്ങൾ ചേരുന്നതിനോ സാധ്യമാകാത്ത അവസരത്തിൽ സോഷ്യൽ മിഡിയാ പ്ലാറ്റുഫോം പ്രയോജനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് പേരങ്ങാട്ടു മഹാകുടുംബത്തിലെ കുടുംബാംഗങ്ങൾക്ക് ഒത്തു ചേരുന്നതിന് സാധിക്കുന്നുവെന്നത് പുതു പ്രതീക്ഷകൾ നൽകുന്നുവെന്ന് ഗ്ലോബൽ മീറ്റ് ഭാരവാഹികൾ പറഞ്ഞു. വ്യത്യസ്തയാർന്ന നിരവധി പരിപാടികൾ ആഗോള സംഗമത്തിന് കൂടുതൽ മികവ് നൽകും.
പേരങ്ങാട്ട് മഹാകുടുംബത്തിൽ ഉൾപ്പെട്ട ഏവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.
പേരങ്ങാട്ട് മഹാകുടുംബയോഗത്തിന്റെ ആഗോള സംഗമത്തിന്റെ വിജയത്തിനായി വിക്ടർ റ്റി. തോമസ്(പ്രസിഡന്റ്), സി. റ്റി. ജോൺ (സെക്രട്ടറി) ഡോ. മാത്യു പി. ജോൺ
(ട്രഷറാർ) പി. ജെ. എബ്രഹാം(പ്രോഗ്രാം കൺവീനർ) മാത്യു വർഗ്ഗീസ്(പ്രോഗ്രാം കോർ ഡിനേറ്റർ ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു
സൂം മീറ്റിംഗ് ഐഡി – 859 4805 5909
പാസ്കോഡ് – 2021.
കൂടുതൽ വിവരങ്ങൾക്ക്: പി.ജെ.ഏബ്രഹാം (കൺവീനർ)- 9961632776 (ഇന്ത്യ), മാത്യു വർഗീസ് (ജയ്മോൻ – കോർഡിനേറ്റർ) – 9930366756 (ഇന്ത്യ)
റിപ്പോർട്ട് : ജീമോൻ റാന്നി