Friday, January 3, 2025

HomeAmericaകേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷന്‍ മന്ദിരയങ്കനത്തില്‍ ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി.

അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂല്‍, ഐ സി ഇ സി സെക്രട്ടറി ജോസ് ഓച്ചാലില്‍, ട്രഷറര്‍ ഷിബു ജെയിംസ്, മെമ്പര്‍ ഷിപ് ഡയറക്ടര്‍ ദീപക് മഠത്തില്‍, ലൈബ്രറി ഡയറക്ടര്‍ ഫ്രാന്‍സിസ് തോട്ടത്തില്‍,

പിക്‌നിക് ഡയറക്ടര്‍ സാബു മാത്യു, എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ലേഖ നായര്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ എക്‌സിക്യൂട്ടീവ് മെംബേര്‍സും, ഐ സി ഇ സി യുടെ എക്‌സിക്യൂട്ടീവ് മെംബേര്‍സും സ്വാതന്ത്ര്യ ദിന പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.

ആളുകള്‍ ഒത്തുചേരുന്നത് രോഗ വ്യാപനത്തിന് വഴിവെക്കുമെന്ന കാരണത്താല്‍ തികഞ്ഞ ജാഗ്രതയോടെ പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് അസോസിയേഷന്‍ സ്വാതന്ത്ര്യദിന പരിപാടി നടത്തിയത് . പ്രതിസന്ധികളും പ്രയാസങ്ങളുമില്ലാതെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടി

അടുത്ത വര്‍ഷമെങ്കിലും നടക്കുമെന്ന പ്രതീക്ഷ പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ തന്റെ പ്രസംഗത്തില്‍ പങ്കു വെക്കുകയുണ്ടായി. ജീവിക്കുന്ന നാട്ടില്‍ നിന്നു കൊണ്ടു ജന്മനാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെ സ്‌നേഹാദരങ്ങളോടെ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് എന്ന് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ കൂട്ടി ചേര്‍ക്കുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments