Saturday, December 21, 2024

HomeAmericaനാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

spot_img
spot_img

ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ ചിക്കാഗോയുടെ നോര്‍ത്ത് സബര്‍ബില്‍ ഉള്ള ഷാംബര്‍ഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടക്കും.

പുരുഷവിഭാഗം ബാസ്ക്കറ്റ്‌ബോള്‍, പുരുഷ-വനിതാവിഭാഗം വോളിബോള്‍ എന്നിവയാണ് നിലവില്‍ ടൂര്‍ണ്ണമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.സി.സി.എന്‍.എ.യുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിലെ ഇരുപതിലധികം ടീമുകള്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

കെ.സി.വൈ.എല്‍.എന്‍.എ, കെ.സി.എസ്. ചിക്കാഗോ, കെ.സി.വൈ.എല്‍. ചിക്കാഗോ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുതന്നെ പങ്കെടുക്കുവാനും കാണുവാനും കഴിയുന്ന രീതിയിലാണ് ടൂര്‍ണ്ണമെന്റ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകസമിതി അറിയിച്ചു.

ടൂര്‍ണ്ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി കിക്കോഫ് മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് നിര്‍വഹിച്ചു. ലിന്‍സണ്‍ കൈതമല ചെയര്‍മാനും, ജസ്റ്റിന്‍ തെങ്ങനാട്ട് കണ്‍വീനറുമായുള്ള വിവിധ കമ്മറ്റി ഇതിനായി പ്രവര്‍ത്തിച്ചുവരുന്നു.

ലിജോ മച്ചാനിക്കല്‍
കെ.സി.സി.എന്‍.എ. ജന.സെക്രട്ടറി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments