Sunday, December 22, 2024

HomeAmericaടെക്‌സസ് ആശുപത്രികളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 8100 ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവരും ; ഗവര്‍ണര്‍

ടെക്‌സസ് ആശുപത്രികളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 8100 ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവരും ; ഗവര്‍ണര്‍

spot_img
spot_img

പി പി ചെറിയാന്‍

ഓസ്റ്റിന്‍ : ടെക്‌സസില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായതും ആശുപത്രികളില്‍ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെ ലഭിക്കാത്തതുമായ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും 8100 നഴ്‌സുമാര്‍, റസ്പിറ്റോറി ടെക്‌നീഷ്യന്മാര്‍ എന്നിവരെ അടിയന്തിരമായി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് വെളിപ്പെടുത്തി.

രണ്ടാഴ്ച മുന്‍പ് ആരംഭിച്ച നടപടിയിലൂടെ ഏകദേശം 2500 സ്റ്റാഫിനെ സംസ്ഥാനത്തെ ആശുപത്രികളില്‍ എത്തിക്കുവാന്‍ കഴിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു.

ഓഗസ്റ്റ് 26 നു ലഭ്യമായ സ്ഥിതി വിവരകണക്കുകള്‍ അനുസരിച്ചു സംസ്ഥാനത്ത് ആകെയുള്ള ഇന്റന്‍സീവ് കെയര്‍ ബെഡുകളില്‍ പകുതിയിലധികം കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു.

രോഗികള്‍ക്ക് അത്യാധുനിക ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനകം പൂര്‍ത്തീകരിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് വെളിപ്പെടുത്തി.

ടെക്‌സസിലെ ആകെയുള്ള ആശുപത്രി ബെഡ്ഡുകളില്‍ നാലിലൊരു ഭാഗവും (

52,000) കോവിഡ് രോഗികള്‍ക്കായി മാറ്റിയിരിക്കുന്നതായും സിഎച്ച്എസ് അധികൃതര്‍ പറഞ്ഞു. കോവിഡിനെതിരെയുള്ള ഫലപ്രദ ചികിത്സ മോണോ കൊളേനല്‍ ആന്റ് ബോഡി ചികിത്സക്കുള്ള ഇന്‍ഫ്യൂഷന്‍ സെന്ററുകളും ഈ മാസമാദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.

കഴിഞ്ഞ ഏഴു ദിവസം ശരാശരിയായ 16970 പുതിയ കോവിഡ് കേസുകള്‍ ആഗസ്‌ററ് 25 ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments