ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഗസ്റ്റ് 29 ഞായറാഴ്ച നടക്കുന്ന ഓണാഘോഷത്തിന്റെ മുഖ്യ അതിഥി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറാണ്.
അസോസിയേഷന്റെ ഓണാഘോഷം ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് വൈകുന്നേരം 4.30ന് ഓണസദ്യയോടെ ആരംഭിക്കുന്നതും 9 മണിക്ക് പര്യവസാനിക്കുന്നതുമാണ്.
ഓണാഘോഷവേളയില്‍ അസോസിയേഷന്റെ പൊതുയോഗം, 202123 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തല്‍, വിദ്യാഭ്യാസ പുരസ്ക്കാര അവാര്‍ഡ്, കര്‍ഷകശ്രീ അവാര്‍ഡ്, കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ മലയാളി സുഹൃത്തുക്കളെയും ഓണാഘോഷ ചടങ്ങഇലേക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു.
പ്രസിഡന്റ് : ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ മനോജ് അച്ചേട്ട്.