Saturday, January 4, 2025

HomeAmericaനഖങ്ങളുടെ നീളം 42 അടി 10 ഇഞ്ച്; അമേരിക്കന്‍ വനിതയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്‌

നഖങ്ങളുടെ നീളം 42 അടി 10 ഇഞ്ച്; അമേരിക്കന്‍ വനിതയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്‌

spot_img
spot_img

മിനസോട്ട: അമേരിക്കന്‍ വനിത ഡയാന ആസ്ട്രോഗിന് ഗിന്നസ് റെക്കോര്‍ഡ്. കൈവിരലുകളിലെ നഖങ്ങളുടെ അതിശയിപ്പിക്കുന്ന നീളത്തിനാണ് ഇവര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഇരു കരങ്ങളിലുമായി ഏറ്റവും നീളമുള്ള നഖങ്ങളുള്ള സ്ത്രീ എന്ന റിക്കാര്‍ഡാണ് ഡയാന സ്വന്തമാക്കിയത്.

നഖങ്ങള്‍ക്ക് നീളം 42 അടിയും 10.4 ഇഞ്ചും. രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് ഡയാന ഇപ്പോള്‍. 18 അടി 9.7 ഇഞ്ച് ആയിരുന്നു മുമ്പത്തെ റിക്കാര്‍ഡ്.

25 വര്‍ഷത്തിലേറെയായി നഖം വളര്‍ത്തുന്ന ആംസ്ട്രോംഗിന്റെ ഏറ്റവും നീളമുള്ള നഖം വലത് തള്ളവിരലിലാണ്, 4 അടിയും 6.7 ഇഞ്ചും. ഡയാന നഖം വളര്‍ത്താന്‍ വളര്‍ത്താന്‍ തുടങ്ങിയതിന് പിന്നിലൊരു കഥയുണ്ട്.

നേരത്തെ ഇവരുടെ മകള്‍ ലതീഷയായിരുന്നു ഡയാനയ്ക്ക് നഖങ്ങള്‍ വൃത്തിയാക്കി നല്‍കിയിരുന്നത്. പതിനാറാം വയസ്സില്‍ ആസ്തമ ബാധിച്ച് മകള്‍ ലതിഷ മരിച്ചതിനെ തുടര്‍ന്നാണ് താന്‍ നഖം വളര്‍ത്താന്‍ തുടങ്ങിയതെന്ന് ആംസ്ട്രോങ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments