ഹൂസ്റ്റണ്‍: സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ഹൂസ്റ്റന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസന്‍ ശ്രീ. പി.ജി വര്‍ഗീസ് ആണ് ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ത്യന്‍ ഇവാന്‍ജലിക്കല്‍ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവര്‍ത്തകനുമായ അദ്ദേഹം, വടക്കേ ഇന്ത്യ ഉള്‍പ്പെടെ വിവിധ മിഷന്‍ ഫീല്‍ഡുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. അദ്ദേഹത്തെ പ്രസംഗകനായി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദൈവം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
അതുപോലെതന്നെ ഹുസ്റ്റണ്‍ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടമായി കഴിഞ്ഞ 40 വര്ഷത്തില്‍ പരം ദൈവത്തിന്റെ വേലയില്‍ ആയിരിക്കുന്ന റവ. കെ.ബി കുരുവിള ആണ് ഈ സഭക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.
ഈ പള്ളിയുടെ ആരംഭം മുതല്‍ ഇന്ന് വരെയും അദ്ദേഹം നേതൃത്വം നല്‍കി വരുന്നു. ഇവിടെ സഭയില്‍ സണ്‍ഡേ സ്‌കൂള്‍, സേവിനി സമാജം, യൂത്ത് യൂണിയന്‍ എന്നിവ മുടക്കം കൂടാതെ നടന്നുവരുന്നു. ഒരു ചെറിയ കൂട്ടമായി ഈ പ്രദേശത്ത് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിന് നേതൃത്വം നല്‍കുന്ന അച്ചന്റെ കുടുംബത്തെയും പ്രാര്‍ഥനയില്‍ ഓര്‍ക്കുക.
അതുപോലെ തന്നെ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്തു കൊള്ളുന്നു. കൂടാതെ കൂട്ടായ്മയുടെ അനുഗ്രഹത്തിനും ചര്‍ച്ച് പ്രവര്‍ത്തനങ്ങളെയും ഓര്‍ത്തുകൊണ്ട് ദൈവ മക്കളെല്ലാം പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.