Monday, February 3, 2025

HomeAmericaവക്കം പുരുഷോത്തമന്‌ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആദരാജ്ഞലികള്‍

വക്കം പുരുഷോത്തമന്‌ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആദരാജ്ഞലികള്‍

spot_img
spot_img

സതീശന്‍ നായര്‍

ചിക്കാഗോ: കാര്‍ക്കശ്യവും, കൃത്യനിഷ്ഠയും കോണ്‍ഗ്രസ് പാര്‍ട്ടിയിലും, നിയമസഭയിലും പരിപാലിച്ചിരുന്ന മുന്‍ മന്ത്രിയും ഗവര്‍ണ്ണറും, സ്പീക്കറുമൊക്കെയായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു.

കൃഷി, തൊഴില്‍ മന്ത്രിയായിരുന്നപ്പോള്‍ രാജ്യ്തതാദ്യമായി കര്‍ഷിക തൊഴിലാളി നിയമത്തിന രൂപം നല്‍കി. മെഡിക്കല്‍ കോളേജുകളെ വിദ്ഗ്ദ ചികിത്സയ്ക്കുള്ള റഫറല്‍ ആശുപത്രികളാക്കിയതും അതുപോലെ തന്നെ കേരള സംസ്ഥാനതല ഓണാഘോഷത്തിനു തുടക്കമിട്ടതും വക്കത്തിന്റെ ഭരണനേട്ടങ്ങളില്‍പ്പെട്ടവയാണ്.

വിദ്യാര്‍ത്ഥി പ്രസ്താനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം വക്കം പഞ്ചായത്ത് അംഗമായിട്ടാണു പൊതുപ്രവര്‍ത്തനം തുടങ്ങിയത്, കൃഷി, തൊഴില്‍, നിയമം, ആരോഗ്യം, ടൂറിസം, ധനം, എക്‌സൈസ്, ലോട്ടറി എന്നീ വകുപ്പുകളുടെ മന്ത്രിസ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഐ.ഓ.സി. ചിക്കാഗോ പ്രസിഡന്റ് സന്തോഷ് നായര്‍ തോമസ് മാത്യു, സതീശന്‍ നായര്‍, പ്രൊഫസര്‍ തമ്പിമാത്യു, ജോര്‍ജ് പണിക്കര്‍, ടോബിന്‍ തോമസ്, ജോസി കുരിശുങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ, ബൈജു കണ്ടത്തില്‍, ജെസ്സി റിന്‍സി ജോര്‍ജ് മാത്യു, അച്ചന്‍ കുഞ്ഞ്, ആന്റോ കവലയ്ക്കല്‍, മനോജ് കോട്ടപ്പുറം, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, ലീലാ ജോസഫ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments