Wednesday, March 12, 2025

HomeAmericaവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ അമ്പതു പേർ പങ്കെടുക്കുന്ന ശിങ്കാരിമേളം,ആഘോഷം സെപ്റ്റംബർ 9...

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ അമ്പതു പേർ പങ്കെടുക്കുന്ന ശിങ്കാരിമേളം,ആഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) അതി വിപുലമായ രീതിയിൽ നടത്തുന്നു. പ്രേവേശന പാസ്സ് ഇല്ലാത് നടത്തുന്നു എന്ന പ്രേത്യേകത കൂടിയുണ്ട് ഈ ഓണത്തിന്.

ഓണം അങ്ങനെ ആർപ്പുവിളികളുമായി ഇങ്ങ് എത്തി. ഏഴു കടൽ കടന്നാലും കാലം എത്ര കഴിഞ്ഞാലും മലയാളി ആയി പിറന്നവൻ മനസ്സിൽ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന ഉത്സവം ആണ് ഓണം.
ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂവിളിയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല്‍ അലംകൃതമായ ഗ്രീൻബർഗ് ഹൈസ്‌കൂൾ ഓഡിറ്റോറിയം ഓണത്തിനായി ഒരുങ്ങി കഴിഞ്ഞു.

നാല്പത്തിഒൻപതു ഓണം കണ്ട അപൂർവ്വ മലയാളീ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവുംആഘോഷിക്കുന്ന ഓണാഘോഷം മാവേലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു.മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ് വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം. എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ സമർത്ഥമായ സദ്യകൊണ്ടും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ എന്നും ശ്രദ്ധിക്കാറുണ്ട്.

ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഇത് കണ്ടറിഞ്ഞു ന്യൂയോർക്കിലെ പ്രസിദ്ധമായ റെസ്റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവർ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ ജീവിതത്തിൽ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം ആക്കിത്തീർക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്.

അമ്പതു പേർ പങ്കെടുക്കുന്ന ശീകരിമേളം ഈ വർഷത്തെ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ്. അതുപോലെതന്നെ മെഗാ തിരുവാതിര എന്നുവേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും , ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നു നൽകുവാനും മലയാളി അസോസിയേഷന്റെ ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്.ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷറര്‍ അലക്സാണ്ടർ വർഗീസ് , വൈസ് പ്രസിഡന്റ് ആന്റോ വർക്കി,ജോയിന്റ് സെക്രട്ടറി കെ .ജി . ജനാർദ്ധനൻ , ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു , കോർഡിനേറ്റർ ജോയി ഇട്ടൻ, കൾച്ചറൽ കോർഡിനേറ്റർ നിരീഷ് ഉമ്മൻ എന്നിവര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments