Saturday, September 7, 2024

HomeAmericaവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥി

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥി

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഓണങ്ങളുടെ ഓണമായ വെസ്റ്റ് ചെസ്റ്റര്‍ ഓണത്തിന് രമ്യ ഹരിദാസ് എം . പി മുഖ്യാതിഥിയായി പങ്കെടുക്കുന്നു . ഓണപരിപാടികളിൽ നിങ്ങളോടൊപ്പം ആടിയും പാടിയും രമ്യ ഹരിദാസ് എം . പി യും ഉണ്ടായിരിക്കും. സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) അതി വിപുലമായ രീതിയിൽ നടത്തുന്ന ഓണ പ്രോഗ്രാമിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടെറൻസൺ തോമസ് അറിയിച്ചു.

ഒരു രാഷ്ട്രീയക്കാരി എന്നതിലുപരി നാടൻ പാട്ടിലും സംഗീതത്തിലും നൃത്തത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമൊക്കെ കൈവച്ച ബഹുമുഖ പ്രതിഭകൂടിയാണ് ആലത്തൂരിലെ എം .പി ആയ രമ്യ ഹരിദാസ് .ഈ വർഷത്തെ ഓണാഘോഷത്തിൽ അവരുടെ പ്രാധിനിത്യം ഒരു വേറിട്ട അനുഭവമാക്കി തീർക്കുമെന്ന് സെക്രട്ടറി ഷോളി കുമ്പളവേലിൽ അഭിപ്രായപ്പെട്ടു .

പഴയതിൽ നിന്നും വ്യത്യസ്‌തമായി പ്രേവേശന ഫീസ് ഇല്ലാത് ആണ് ഈ വർഷത്തെ ഓണാഘോഷമെന്ന് കോർഡിനേറ്റർ ജോയി ഇട്ടനും അറിയിച്ചു.

ധാരാളം ചെറു പുരങ്ങൾ ചേർന്നതാണ് തൃശൂർ പുരം എന്ന് പറഞ്ഞതുപോലെയാണ്
ഓണവും. ഓണങ്ങളുടെ ഓണമാണ് വെസ്റ്റ്ചെസ്റ്റർ ഓണം . ഓണം ആഘോഷിക്കുകയാണെകിൽ അതിന് വെസ്റ്റ്ചെസ്റ്റർ ഓണത്തിന് തന്നെ വരണം. അവിടെ ആടിയും പാടിയും നമുക്ക് ഓണം അവസ്മരണീയമാക്കാം. നാം നാടുവിട്ട് എവിടെയൊക്കെ പോയാലും കാലം എത്ര കഴിഞ്ഞാലും മലയാളി ആയി പിറന്നവൻ മനസ്സിൽ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന ഉത്സവം ആണ് ഓണം. അത് എത്ര ആഘോഷിച്ചാലും മതിയാവില്ല. ഈ ആഘോഷം അവസ്മരണീയമാക്കാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ പരമാവധി ശ്രമിക്കാറുണ്ട് എന്ന് ട്രഷർ അലക്സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു.

രുചികരമായ ഭക്ഷണം എവരുടെയും ആവേശവും സ്വപ്‌നവുമാണ്. നാവിനുരുചിയുള്ള വിവിധതരം ഭക്ഷണങ്ങള്‍ എന്നും കഴിക്കാന്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല. അവിടെയാണ് ഓണത്തിന്റെ പ്രാധാന്യവും ,ഓണത്തിന് സദ്യ ഏവർക്കും പ്രിയങ്കരമാക്കുന്നതും . ന്യൂയോർക്കിലെ പ്രസിദ്ധമായ റെസ്റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവർ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ സ്വാദിഷ്ഠവുമായ രുചിക്കൂട്ടുകളുടെ മന്ത്ര വിദ്യയായി മാറുകയാണ് പതിവ്. അത് ആസ്വദിക്കാൻ നിങ്ങൾക്ക് കിട്ടുന്ന സുവർണ്ണ അവസരമാണ് ഈ ഓണാഘോഷം.

പുലികളിയും ശീങ്കാരിമേളവും തിരുവാതിരയും എന്നുവേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഓണം അനുഭവിച്ചറിയാണെമെങ്കിൽ അതിന് വെസ്റ്ചെസ്റ്ററിന്റെ ഓണത്തിൽ തന്നെ പകെടുക്കണം . അതിൽ ലഭിക്കുന്ന ഒരു സന്തോഷം മറ്റൊരു ഓണാഘോഷത്തിലും ലഭിക്കില്ല. ഇവിടെ നിങ്ങളുടെ കുടുംബത്തിൽ നിന്നും ലഭിക്കുന്ന അതെ സന്തോഷമായിരിക്കും ഇവിടെ കിട്ടുക.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും , ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നു നൽകുവാനും മലയാളി അസോസിയേഷന്റെ ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്.ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, 914 -255 -0176 സെക്രട്ടറി ഷോളി കുമ്പളവേലിൽ 914 -330 –6340 , ട്രഷറര്‍ അലക്സാണ്ടർ വർഗീസ് 914 -310 -4000 , വൈസ് പ്രസിഡന്റ് ആന്റോ വർക്കി 516 -698 -7496 ,ജോയിന്റ് സെക്രട്ടറി കെ .ജി . ജനാർദ്ധനൻ 914 -843 -7422 , ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു 914 -552 -2061 , കോർഡിനേറ്റർ ജോയി ഇട്ടൻ 914 -564 -1702 , കൾച്ചറൽ കോർഡിനേറ്റർ നിരീഷ് ഉമ്മൻ 914 -643 -9018 എന്നിവര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments