Sunday, September 8, 2024

HomeAmericaചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി കമ്മിറ്റികള്‍ സജ്ജമായി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി കമ്മിറ്റികള്‍ സജ്ജമായി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

spot_img
spot_img

ചിക്കാഗോ : 2023 സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റോടുകൂടി സോഷ്യല്‍ ക്ലബ്ബിന്റെ ഒമ്പതാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. മുഖ്യാതിഥിയായി ബഹു. ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് എത്തുന്ന ഈ ഓണാഘോഷത്തിന്റെ എല്ലാ തരത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സിബി കദളിമറ്റവും ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും, വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ടൂര്‍ണെമന്റ് വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ മാത്യു തട്ടാമറ്റം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടി എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നു. ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കുറിക്കുന്നു. ലോകത്തിലെ തന്നെ വടംവലി ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയോടു കൂടി നടത്തുന്ന ഈ വടംവലി മത്സരം നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ അവകാശപ്പെട്ടു.

നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ നടക്കുന്ന അന്തര്‍ദേശീയ വടംവലി ടൂര്‍ണമെന്റ് പടിവാതുക്കല്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഈ കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പേഴ്‌സും ചിക്കാഗോയിലെ കായികപ്രേമികളും ആവേശത്തിമിര്‍പ്പിലാണെന്ന് പ്രസിഡന്റ് സിബി കദളിമറ്റം പറഞ്ഞു. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സാബു പടിഞ്ഞാറേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3333 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്ത 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

ഓണക്കളികള്‍, നാടന്‍ പാട്ടുകള്‍, മാവേലി എഴുന്നള്ളിപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയാണ് മുഖ്യ സവിശേഷതകള്‍ എന്ന് ഓണാഘോഷ കമ്മിറ്റി അറിയിച്ചു. സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സും ടൂര്‍ണമെന്റിന്റെ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നു. പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍, വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠം, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ മാത്യു തട്ടാമറ്റം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടി എന്നിവര്‍ ഈ കമ്മിറ്റികള്‍ക്കെല്ലാം ഊര്‍ജ്ജവും ആവേശവും നല്‍കിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു. ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കും എല്ലാ നല്ലവരായ ആളുകളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സവിനയം സ്വാഗതം ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments