Sunday, September 8, 2024

HomeAmericaവന്ദേ മാതരം മെഗാ ഹിറ്റ് ഷോയുമായി ഹെഡ്ജ് ന്യൂയോർക്ക് , എം ജി ശ്രീകുമാർ, അപർണ്ണ...

വന്ദേ മാതരം മെഗാ ഹിറ്റ് ഷോയുമായി ഹെഡ്ജ് ന്യൂയോർക്ക് , എം ജി ശ്രീകുമാർ, അപർണ്ണ ബാലമുരളി സ്റ്റീഫൻ ദേവസ്സി തുടങ്ങി വമ്പൻ താരനിര

spot_img
spot_img

അനിൽ ആറന്മുള

ന്യൂയോർക്: അമേരിക്കയിലെ ഹിറ്റ് മേക്കർ എന്ന് വിശേഷിപ്പിക്കാവുന്ന ഹെഡ്ജ് ന്യൂയോർക് തങ്ങളുടെ പത്താം വാർഷികത്തിന് വന്ദേ മാതരം എന്ന മെഗാ ഹിറ്റ് ഷോയുമായി അമേരിക്കൻ മലയാളികൾക്കുമുന്നിൽ എത്തുന്നു.

കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നാലു മെഗാ ഷോ, ഫ്രീഡിയയുമായി ചേർന്ന് മൂന്ന് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റുകൾ എന്നിവ വിജയകരമായി സംഘടിപ്പിച്ച് മുന്നേറുന്ന ഹെഡ്ജ് ന്യൂയോർക് എന്റർടൈൻമെന്റിന് തിളക്കം കൂട്ടുന്നതായിരിക്കും ഇരുപത്തി അഞ്ചോളം വമ്പൻ താരനിരയുമായി എത്തുന്ന വന്ദേ മാതരം.
പ്രശസ്ത ഗായകൻ ശ്രീ എം ജി ശ്രീകുമാർ, കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസി ഇന്ത്യൻ നാഷണൽ അവാർഡ് ജേതാവ് അപർണ ബാലമുരളി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഇരുപത്തിയഞ്ചോളം ആർട്ടിസ്റ്റുകൾ വേദികളിൽ തരംഗം സൃഷ്ടിക്കുക.

സെപ്തംബർ എട്ടിന് മൻഹാട്ടനിൽ സെലിബ്രെട്ടികളോടൊപ്പം ഡിന്നർ കഴിക്കാനും അതിനു ശേഷം അവരോടോത്തു കപ്പലിൽ ക്രൂസ് നടത്താനും അവസരമുണ്ട്. സെപ്റ്റംബർ ഒന്പതിനായിരിക്കും ന്യൂ യോര്കിൽ ഷോ അരങ്ങേറുക. സെപ്തംബർ പത്തിന് ന്യൂജേഴ്‌സിയിൽ ഷോ നടക്കും. സെപ്റ്റംബർ ഇരുപത്തിനാലിനു ഹൂസ്റ്റണിലെ ഇമ്മാനുവേൽ സെന്ററിൽ ഷോ നടക്കും.

മറ്റു സിറ്റികളിലെ പ്രോഗ്രാം തയ്യാറെടുപ്പുകൾ നടന്നുവരുന്നുണ്ടെന്നു സംഘാടകൻ സജി ഹെഡ്ജ് പറഞ്ഞു.
അമേരിക്കൻ മലയാളികൾക്ക് ഈ ഓണക്കാലത്ത് ഇരട്ടിമധുരം പകരാൻ കഴിയുന്ന വിഭവങ്ങളായിരിക്കും ഈ വർഷത്തെ ഏറ്റവും വലിയ ഈ ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും സജി പറഞ്ഞു.
ഈ ഷോയുടെ വിശദ വിവരങ്ങൾ അറിയാൻ ദയവായി സജി ഹെഡ്‌ജുമായി ബന്ധപ്പെടുക (516)606-3268

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments