Saturday, December 21, 2024

HomeAmericaപഴയിടം മോഹനൻ നമ്പൂതിരി റ്റാമ്പായിൽ എം എ സി എഫിനായി സദ്യ ഒരുക്കുന്നു

പഴയിടം മോഹനൻ നമ്പൂതിരി റ്റാമ്പായിൽ എം എ സി എഫിനായി സദ്യ ഒരുക്കുന്നു

spot_img
spot_img

( സാജ് കവിന്റരികിൽ)

ആരവങ്ങൾക്കും ആഘോഷങ്ങൾക്കും ഒപ്പം എന്നും രുചിയുടെ ചേരുവയുമായി നിലകൊണ്ട പഴയിടം ശ്രീ മോഹനൻ നമ്പൂതിരി റ്റാമ്പായിൽ!

ഇന്നലെ ന്യൂയോർക്കിൽ നിന്നും റ്റാമ്പായിലെത്തിച്ചേർന്ന പഴയിടം നമ്പൂതിരിയെ എം എ സി എഫ് പ്രസിഡന്റ് പ്രദീപ് നാരയണൻ , ട്രസ്റ്റീ ബോർഡ് ചെയര്മാൻ ടി ഉണ്ണികൃഷ്ണൻ , ട്രഷറർ ബെൻ കനകഭായി , ജോയിന്റ് ട്രഷറർ എബി പ്രാലേൽ , കമ്മറ്റി അംഗം സാജ് കവിന്റരികിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ടാമ്പാ അയ്യപ്പ ക്ഷേത്രം സന്ദർശിച്ച പഴയിടം നമ്പൂതിരിയെ ക്ഷേത്ര പ്രസിഡന്റ് വിജയ് നാരായണസ്വാമിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് ആനയിക്കുകയും സ്നേഹവിരുന്ന് ഉപചാരപൂർവ്വം നൽകുകയും ചെയ്തു.

എംഎസിഎഫിന്റെ 34 ആം ഓണാഘോഷം ആർഭാടമാക്കാൻ രുചിക്കൂട്ടുമായി കേരളത്തെ ത്രസിപ്പിച്ച, കേരള സംസ്ഥാന കലോത്സവങ്ങളെ രുചിയുടെയും വേദിയാക്കി മാറ്റിയ, സാക്ഷാൽ ശ്രീ പഴയിടം മോഹനൻ നമ്പൂതിരി എം എ സി എഫിന് വേണ്ടി ഓണവേദിയുടെ തിരുമുറ്റത്ത് പന്തലുകെട്ടി സദ്യ ഒരുക്കുന്നു.

200 ഓളം കലാകാരന്മാർ ഒരേസമയം വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇതു കേവലം കേരളത്തലിമയല്ല മറിച്ച്
എം എസിഫ് 2023 ഓണം, ഇന്ത്യയിലെ പല കലാരൂപങ്ങളിലൂടെ ഇന്ത്യയുടെ സാംസ്കാരിക പരിച്ഛേദമായി മാറുന്നു

റ്റാമ്പായിലെ ഇതര മലയാളി ദേശക്കാർക്ക് MACF അന്യമല്ല !

ശക്തമായ നിലപാടുകളുമായി എല്ലാവരെയും ഉൾക്കൊള്ളുന്ന ആശയവുമായി MACF സ്വാന്തനമേകുമ്പോൾ, അതിൽ ഒരു പൊൻതൂകലാകും ഈ വർഷത്തെ ഓണാഘോഷവും,
വേറിട്ട ഈ കലാമാങ്കവും !

എന്നും ജനപങ്കാളിത്തത്തിനും മാനവിക കൂട്ടായ്മയ്ക്കും മുൻതൂക്കം കൊടുത്തിട്ടുള്ള എം എ സി എഫ് നിങ്ങൾക്കായി ഒരുക്കുന്നത് ശരിക്കും വർണ്ണക്കാഴ്ചകൾ തന്നെയാണ് !

കണ്ണുകൊണ്ടും മനസ്സുകൊണ്ടും രുചികൊണ്ടും മാത്രമല്ല, ഹൃദയസ്പർശിയായ ഒരു ഒരു സംസർഗ്ഗമാണ് ഓണം എന്ന് എം എ സി എഫ് ഇതുവഴി തെളിയിക്കുന്നു!

അവിടെ എത്തിച്ചേരുന്ന ഓരോ വ്യക്തിയും അറിയാതെ ഈ നന്മയുടെ ഭാഗമായി മാറുന്നു!

നമുക്കെല്ലാം MACF ഓണത്തിനായി ഒത്തുചേരാം 26 ഓഗസ്റ്റ് 2023 നു വാൽറീക്കോയിലെ ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments