സ്വന്തം ലേഖകൻ
ന്യൂ ജേഴ്‌സി: ഗ്ലോബല് ഇന്ത്യൻ കൌൺസിൽ ഈ വരുന്ന ശനിയാഴ്ച 26 ന് രാവിലെ സെൻട്രൽ സമയം 9 മണിക്ക് നടത്തുന്ന സ്വാതന്ത്ര്യ ദിന സൂം ആഘോഷത്തോടൊപ്പം ചന്ദ്രയാൻ 3 വിജയകരമായി ഇന്ത്യൻ മുദ്ര ചന്ദ്രനിൽ പതിപ്പിച്ചതും ആഘോഷമാക്കും.
ചടങ്ങിൽ ഡോക്ടർ ഗോപിനാഥ് മുതുക്കാട് മുഖ്യ അതിഥി ആയിരിക്കും. ഡോകട്ർ ജിജാ മാധവൻ ഹരിസിംഗ്(കർണാടക മുൻ ഡി ജി പി) സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. ഗ്ലോബൽ ലീഡേഴ്സിനോടൊപ്പം വിവിധ സെന്റർ ഓഫ് എക്സെൽലേൻസ്, ചാപ്റ്റർ ലീഡേഴ്‌സ്, അംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുക്കും.
ഫ്ലവർസ് ചാനൽ സംഗീത മത്സരങ്ങളിൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിച്ച സഹോദരിമാർ അദിഥിയും അനന്യയും മനോഹരമായ പാട്ടുകൾ പാടും. എല്ലാ ഇന്ത്യൻ സമൂഹത്തെയും സാദരം ക്ഷണിക്കുന്നതായി മീഡിയ ചെയർ ഡോക്ടർ മാത്യു ജോയ്‌സ് അറിയിച്ചു.