Friday, October 18, 2024

HomeAmericaഡാളസ് ഐ.പി.സി റ്റാബര്‍ നാക്കിള്‍ സഭ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

ഡാളസ് ഐ.പി.സി റ്റാബര്‍ നാക്കിള്‍ സഭ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

spot_img
spot_img

ഡാളസ്: റ്റാബര്‍ നാക്കിള്‍ സഭ ഓഗസ്റ്റ് 25,26,27 തീയതികളില്‍ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് നടത്തുന്നു. ബൈബിള്‍ ബെല്‍റ്റിന്റെ ആസ്ഥാനവും ധാരാളം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഡാളസ് പട്ടണത്തില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സഭയുടെ കോണ്‍ഫറന്‍സുകളില്‍ ഡോ. എബി പീറ്റര്‍, റവ. ഫീലക്‌സ് എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.

ഡോ. റ്റോം ഫിലിപ്പ്, തോമസ് ഗാനശുശ്രൂഷകള്‍ നടത്തും. റ്റാബര്‍ നാക്കിള്‍ കെയര്‍ ഈ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30-ന് മീറ്റിംഗ് ആരംഭിക്കും. വിലാസം: 9121 Ferguson RD, Dallas, TX 75228.

ഈ സഭയ്ക്ക് ഡോ. കെ.പി മാത്യു സീനിയര്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. സെക്രട്ടറി രാജു മത്തായി, ട്രഷറാര്‍ മെല്‍വിന്‍ ഡാനിയേല്‍ എന്നിവര്‍ ഈ പ്രത്യേക മീറ്റിംഗുകളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

വാര്‍ത്ത: ജോയി തുമ്പമണ്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments