Sunday, December 22, 2024

HomeAmericaട്രൈസ്റ്റേറ്റ് കർഷക രത്ന അവാർഡ് വിതരണം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെട്ടു

ട്രൈസ്റ്റേറ്റ് കർഷക രത്ന അവാർഡ് വിതരണം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെട്ടു

spot_img
spot_img

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രെമുഖ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷക രത്ന അവാർഡ് ഫിലാഡൽഫിയയിൽ ആയിരങ്ങൾ പങ്കെടുത്ത ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു നടത്തപ്പെട്ടു.

ഗ്രെയ്റ്റർ ഫിലഡല്ഫിയയിലെയും ട്രൈസ്റ്റേറ്റ് ഏരിയയിലെയും കർഷകരിൽ നിന്നും നിരവധി അപേക്ഷകൾ ലഭിച്ചതിൽ നിന്നും കഷക രത്ന കോർഡിനേറ്റർ തോമസ് പോളിൻറ്റെ നേതൃത്വത്തിൽ ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. അഥിതി റെസ്റ്റോറൻറ്റ് സ്പോസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും, റീയൽറ്റി ഡയമണ്ട് സ്പോൺസർ ചെയ്യ്ത ക്യാഷ് പ്രൈസും, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റ്റെ പ്രെശംസ പത്രവും വിജയികൾക്ക് നൽകപ്പെട്ടു. കൂടാതെ വിജയികൾക്ക് പൊന്നാട അണിയിച്ചു ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുകയുണ്ടായി.

ഏലിയാമ്മ സ്കറിയയാണ് ഒന്നാം സ്ഥാനമായ കർഷക രത്ന അവാർഡിനർഹയായതു. ജോർജ് ഓലിക്കൽ രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി, ബെന്നി സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും, ഏലിയാമ്മ തോമസ് നാലാം സ്ഥാനവും നേടുകയുണ്ടായി.
പ്രോത്സാഹന സമ്മാനമായി പ്രെശംസാ പത്രം കോശി തോമസ്, ജോർജ് മാത്യു എന്നിവർക്ക് നൽകപ്പെട്ടു.

ചെയർമാൻ സുരേഷ് നായർ, സെക്രട്ടറി അഭിലാഷ് ജോൺ, ട്രെഷറർ സുമോദ് നെല്ലിക്കാല, ഓണം ചെയർമാൻ ലെനോ സ്കറിയ, വൈസ് ചെയർമാന്മാരായ വിൻസെൻറ്റ് ഇമ്മാനുവേൽ, സാജൻ വർഗീസ്, ജീമോൻ ജോർജ്, ഫിലിപ്പോസ് ചെറിയാൻ, അലക്സ് തോമസ്, സുധാ കർത്താ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് വിതരണം. തുടർ വർഷങ്ങളിലും പതിവ് പോലെ വിപുലമായ രീതിയിൽ കർഷക രത്ന അവാർഡ് സംഘടിപ്പിക്കുമെന്ന് ട്രൈസ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments