(ജോര്‍ജ് ഓലിക്കല്‍)
ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യസ രംഗത്ത് പുലര്‍ത്തിയ മികവിന് ആന്‍ഡ്ര്യൂ പാപ്പച്ചനെ പേഴ്‌സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്ത കാര്‍ഡിയോളജിസ്റ്റും സാംസ്‌ക്കാരിക പ്രവര്‍ത്തകയും കേരളാഫോറത്തിന്റെ ഓണാഘോഷത്തിലെ മുഖ്യ അതിഥിയുമായ ഡോ: നിഷ പിള്ളയയാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരളദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്‌ടെത്തിയിട്ടുണ്‍ട്.
ട്രൈസ്റ്റേറ്റ് കേരളാഫോത്തിന്റെ വിശിഷ്ടമായ ഈ അവാര്‍ഡിനു് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗല്ഭരായ നിരവധി വ്യക്തികളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചിരുന്നു. ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ ചെയര്‍മാന്‍
സുരേഷ് നായരും, മുന്‍ ചെയര്‍ന്മാന്‍മാരും അടങ്ങിയ സമതിയാണ് പേഴ്‌സണ്‍ ഓഫ് തീ ഈയര്‍ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി ജോര്‍ജ്ജ് ഓലിക്കല്‍ പ്രവര്‍ത്തിച്ചു.
പേഴ്‌സണ്‍ ഓഫ് തീ ഈയര്‍ അവാര്‍ഡ് ജേതാവ് ശ്രീ ആന്‍ഡ്ര്യൂ പാപ്പച്ചന്‍ ബഹുമുഖ പ്രതിഭയാണ്. കെമിട്രിയില്‍ ബിരുദാനന്തര ബിരുദം നേടി 1978-ല്‍ അമേരിയ്ക്കയില്‍ എത്തിയ ആഡ്രൂ പാപ്പച്ചന്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ന്യൂജേഴ്‌സിയിലെ ന്യൂവോര്‍ക്കില്‍ എഞ്ചിനീയറായും പിന്നീട് മോണ്‍ട്‌വില്‍ ടൗണ്‍ഷിപ്പില്‍ എന്‍വയോണ്‍മെന്റല്‍ കമ്മീഷണറായും ജോലി ചെയ്തു.
സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെ കേരളാസെന്ററിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായും പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാവും ഗ്ലോബല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള ആന്‍ഡ്ര്യൂ പാപ്പച്ചന്‍ നിരവധി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
സാംസ്‌ക്കാരിക സാഹിത്യ മേഖലകളിലും സജീവമാണ് അദ്ദേഹത്തിന്റെ ജീവിതം മലയാളത്തിലും ഇംഗ്ലീഷിലുമായി ലേഖനങ്ങളും,കഥകളും, നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച തലമുറകളെത്തേടി, തീര്‍ത്ഥാടനത്തിന്റെ കഥ, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്, ജീവിതത്തിന്റെ ഒഴുക്ക് എന്നീ ബുക്കുളും, ലൗ വിത്ത് തീ ഗോസ്റ്റ,് റേയ്‌സ് ഓഫ് ലൈറ്റ് ഫ്രറം ഡാര്‍ക്കിനസ്സ് ഓഫ് എ പ്രിസണ്‍ സെല്‍, സീറോ റ്റു ഇന്‍ഫിനിറ്റി എന്നീ ഇംഗ്ലീഷ് ബുക്കുളും പ്രസിദ്ധീപ്പെടുത്തിയിട്ടുണ്ട്.