ഫിലദൽഫിയയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രെസ് പെൻസിൽവാനിയ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ആഗസ്ത് പതിനേഴാം തീയതി ശനിയാഴ്ച വൈകിട്ട് 4.30 ന് ഫിലദൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ ( 608 Welsh Road , Philadelphia 19115) നടക്കുന്ന ചടങ്ങിൽ കേരള രാഷ്ട്രീയത്തിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തര സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബഹു. .മൂവാറ്റുപുഴ എം എൽ എ അഡ്വ. ഡോ.മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരിക്കും.
സാബു സ്കറിയ ( ചെയർമാൻ ) ,ഡോക്ടർ ഈപ്പൻ ഡാനിയേൽ ( പ്രസിഡന്റ്) സുമോദ് നെല്ലിക്കാല ( ജനറൽ സെക്രട്ടറി ) ഫിലിപ്പോസ് ചെറിയാൻ ( ട്രെഷറർ ) എന്നിവർ നേതൃത്വം നല്കുന്ന കമ്മിറ്റിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. പെൻസിൽവാനിയയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും . നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും .
തോമസുകുട്ടി വർഗീസ് , ഫെയ്ത്ത് എൽഡോ എന്നിവർ പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായിരിക്കും. ഡിന്നർ ഉൾപ്പെട്ടിട്ടുള്ള ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു ചടങ്ങു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു കൂടുതൽ വിവരങ്ങൾക്ക് : സാബു സ്കറിയ 267- 980- 7923 ,ഡോക്ടർ ഈപ്പൻ ഡാനിയേൽ 215- 262 -0709 സുമോദ് നെല്ലിക്കാല 267- 322- 8527 ഫിലിപ്പോസ് ചെറിയാൻ 215- 605- 7310