Tuesday, December 3, 2024

HomeAmericaഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് യുഎസ് കമ്പനിയായ ഓഫര്‍ഡ്;ചെന്നൈ, മഹാരാഷ്ട്ര കമ്പനികളുമായി പങ്കാളിത്തത്തില്‍

ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് യുഎസ് കമ്പനിയായ ഓഫര്‍ഡ്;ചെന്നൈ, മഹാരാഷ്ട്ര കമ്പനികളുമായി പങ്കാളിത്തത്തില്‍

spot_img
spot_img

തിരുവനന്തപുരം: ചെറുകിട ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എച്ച്ആര്‍ സൊല്യൂഷനുകള്‍ നല്‍കുന്ന യുഎസ് ആസ്ഥാനമായ മലയാളി സ്റ്റാര്‍ട്ടപ്പായ ഓഫര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ചെന്നൈയിലെ പോസ്റ്റീഫ്‌സ്, മഹാരാഷ്ട്രയിലെ സോഫ്റ്റ്ബിം എഞ്ചിനീയേഴ്‌സ് എന്നീ കമ്പനികളുമായി ഓഫര്‍ഡ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

ചെറുകിട കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും എച്ച്ആര്‍ മാനേജ്‌മെന്റ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പ്ലാറ്റ് ഫോം സൃഷ്ടിച്ച് ഈ മേഖലയില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ഓഫര്‍ഡിന് ഇന്ത്യയിലുടനീളം 4000 ഉപഭോക്താക്കളുണ്ട്. എച്ച്ആര്‍ ജോലികള്‍ കാര്യക്ഷമമാക്കുന്നതിലൂടെയും സമയവും ചെലവും ലാഭിക്കുന്നതിലൂടെയും കമ്പനികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പ്ലാറ്റ് ഫോം ഓഫര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ഓഫര്‍ഡിന്റെ ഓട്ടോമേറ്റഡ് ഓഫര്‍ ലെറ്റര്‍ ജനറേറ്റര്‍ കമ്പനികളുടെ നിയമന പ്രക്രിയ കാര്യക്ഷമമാക്കാനും പുതിയ പ്രതിഭകളെ ഉള്‍പ്പെടുത്തുന്നതിന് പ്രൊഫഷണല്‍ സമീപനം നിലനിര്‍ത്താനും പ്രാപ്തരാക്കും.

ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഉപഭോക്തൃ സൗഹൃദവും ചെലവ് കുറഞ്ഞതുമായ എച്ച്ആര്‍ സൊല്യൂഷന്‍ നല്‍കി അവരെ ശാക്തീകരിക്കുകയാണ് ഓഫര്‍ഡിന്റെ ദൗത്യമെന്ന് സിഇഒ രവി ബാലന്‍ പറഞ്ഞു. പോസ്റ്റീഫ്‌സുമായും സോഫ്റ്റ്ബിം എഞ്ചിനീയേഴ്‌സുമായും പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്നും സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട ബിസിനസ്സുകളെയും പിന്തുണയ്ക്കുന്നതിനുള്ള ഓഫര്‍ഡിന്റെ പ്രതിബദ്ധത ഈ പങ്കാളിത്തത്തില്‍ പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി സ്റ്റാര്‍ട്ടപ്പുകളുമായും ചെറുകിട ഇടത്തരം സംരംഭങ്ങളുമായും അടുത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ എച്ച്ആര്‍ വെല്ലുവിളികള്‍ നേരിട്ട് മനസ്സിലാക്കാറുണ്ടെന്നും പോസ്റ്റീഫ്‌സ് സിഇഒ അനില്‍ കൈമള്‍ പറഞ്ഞു. ഉടനടിയുള്ള ഉപയോഗക്ഷമതയും ക്ലയന്റുകളെ തൃപ്തിപ്പെടുത്താനുള്ള കഴിവും ഓഫര്‍ഡിനെ വേറിട്ടുനിര്‍ത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളുമായുള്ള പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ എച്ച്ആര്‍ സൊല്യൂഷനുകള്‍ ആവശ്യമാണെന്ന് സോഫ്റ്റ്ബിം എഞ്ചിനീയേഴ്‌സ് സിഇഒ പാണ്ഡുരംഗ് കേദാര്‍ പറഞ്ഞു. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഓഫര്‍ഡ് അവസരമൊരുക്കുന്നുവെന്ന് സഹകരണത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 250 നഗരങ്ങളിലായി 4000-ലധികം കമ്പനികള്‍ക്ക് ഓഫര്‍ഡ് സേവനം നല്‍കുന്നുണ്ട്. ഓഫര്‍ ലെറ്ററുകള്‍ തയ്യാറാക്കല്‍, ഇന്‍ക്രിമെന്റ് ലെറ്ററുകള്‍, ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ, പേ സ്ലിപ്പുകള്‍, ഹാജര്‍ എന്നിവ ഉള്‍പ്പെടെയുള്ള എച്ച്ആര്‍ ജോലികള്‍ കമ്പനിയുടെ പരിഹാരങ്ങള്‍ എളുപ്പമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.Offrd.co

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments