Monday, December 23, 2024

HomeAmericaഫോമാ മഹോൽസവത്തിന് ആശംസകളുടെ പൂച്ചെണ്ട്

ഫോമാ മഹോൽസവത്തിന് ആശംസകളുടെ പൂച്ചെണ്ട്

spot_img
spot_img

സൈമൺ വളാച്ചേരിൽ

അമേരിക്കൻ മലയാളികളുടെ എക്കാലത്തെയും ആശ്രയവും അഭിലാഷവുമായ ഫോമായുടെ മറ്റൊരു ചരിത്ര കൺവൻഷന് പുന്റക്കാനായിലെ ഈ ധന്യവസന്ത പരിസരത്ത് നാമിങ്ങനെ കുടുംബസമേതം ഒത്തുചേരുമ്പോൾ സന്തോഷത്തിന്റെ തിരതള്ളലാണ് മനസിൽ. ജീവിതത്തിലെന്നെന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന ഈ മലയാളി മാമാങ്കം ഫോമായുടെ കെട്ടുറപ്പിന്റെ ചരിത്രപുസ്തകത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തുന്ന ഒന്നായി മാറുമെന്ന കാര്യത്തിൽ സംശയം ലേശമില്ല.

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുതുമയുള്ള ലൊക്കേഷൻ, വർണാഭമായ ഘോഷയാത്ര, കുടുംബങ്ങളുടെ പങ്കാളിത്തം, വേദിയിൽ അരങ്ങേറുന്ന പരിപാടികളുടെ ആകർഷണീയത, അതിഥികളുടെ മാസ്മരികത, താമസ സൗകര്യങ്ങൾ എന്നിവ കൊണ്ട് ഫോമായുടെ എട്ടാമത് ഫാമിലി-ഹോളിഡേ-ഗ്ലോബൽ കൺവൻഷൻ തികച്ചും വ്യത്യസ്തമാവുകയാണ്.

ഡോ. ജേക്കബ് തോമസിന്റെ സ്തുത്യർഹമായ നേതൃത്വത്തിൽ ഫോമായുടെ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ ജനക്ഷേമകരവും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് പുന്റക്കാനായിൽ നടക്കുന്നത്. ജന്മനാട്ടിലും കർമഭൂമിയിലുമായി സഹായത്തിന്റെയും പുന്തുണയുടെയും സംഘാടകക്കരുത്തിന്റെയും സേവനോന്മുഖത അക്ഷരാർത്ഥത്തിൽ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഫോമായുടെ അനസ്യൂതമായ ജൈത്രയാത്ര. പ്രകൃതി ദുരന്തത്തിലും മഹാമാരിക്കാലത്തും ആശങ്കയോടെ കഴിഞ്ഞിരുന്നവർക്ക് ആശ്വസമാവാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പി അവരുടെ പ്രതീക്ഷയാവാനും കാലാകാലങ്ങളിൽ ഫോമായ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സാമൂഹിക സംഘടനയുടെ പ്രതിബദ്ധതയാണ് സമാശ്വാസ പദ്ധതികളിലൂടെ ഫോമാ തെളിയിച്ചത്. കാരുണ്യ, സേവന, സന്നദ്ധ മേഖലയിൽ ഫോമാ അവഗണിക്കാനാവാത്ത ഒരു പേരായി കേരളത്തിലുള്ളവരുടെ മനസിലും എഴുതപ്പെട്ടുകഴിഞ്ഞു.

ദീർഘവീക്ഷണവും കഠിനാധ്വാനവും സാമൂഹിക പ്രതിബദ്ധതയുമുള്ള നേതാക്കൾക്കു മാത്രമേ ഫോമാ പോലെയുള്ള സംഘടനയിലൂടെ ജനപക്ഷമുഖമുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുകയുള്ളൂ. ഈ പ്രബല സംഘടനയുടെ 2024-’26 ഭരണ സമിതിയിലേയ്ക്ക് തോമസ് ടി ഉമ്മൻ, ബേബി മണക്കുന്നേൽ എന്നിവർ നേതൃത്വം നൽകുന്ന രണ്ട് പാനലുകൾ തികഞ്ഞ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ മൽസരിക്കുന്നു. അവർ തങ്ങളുടെ സ്വപ്‌ന പദ്ധതികൾ ജമസമക്ഷം അവതരിപ്പിച്ചിട്ടുമുണ്ട്. പുന്റക്കാനായിലെ ഈ മലയാളി മഹോത്സവത്തിന് കൊടിയിറങ്ങുമ്പോൾ ഫോമായെ നയിക്കാൻ മറ്റൊരു ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിരിക്കും. അവർ ഫോമായ്ക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ സമയമുള്ളവരും സന്മനസ്സുള്ളവരും കാര്യക്ഷമത ഉള്ളവരും ആയിരിക്കും എന്ന് പ്രത്യാശിക്കാം. അത്തരം വ്യക്തിത്വങ്ങളെയാണ് നമ്മൾ തിരഞ്ഞെടുക്കേണ്ടതും.

ആരംഭകാലം മുതൽ അമേരിക്കൻ മലയാളികളുടെ വിവധ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനൊപ്പം കേരളത്തിലുള്ളവരെ ചേർത്തുപിടിച്ചാണ് ഫോമാ പ്രവർത്തിച്ചു പോന്നത്. അത്തരത്തിൽ സാമൂഹിക പുരോഗതിക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങൾക്ക് പിന്തുടർച്ച ഉണ്ടാവണമെന്ന് മനസാ ആഗ്രഹിച്ചുകൊണ്ട് ഈ ചരിത്ര കൺവൻഷന് നേർകാഴ്ചയുടെ ഹൃദ്യമായ ആശംസകൾ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments