ഹൂസ്റ്റൺ: ടെക്സാസ് ഇന്‍റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ജേതാക്കൾ. അമേരിക്കൻ മലയാളികളെ ആവേശ കൊടുമുടിയിലേറ്റിക്കൊണ്ട് ഗ്ലാഡിയേറ്റഴ്സ് കാനഡയോടാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. സ്റ്റാഫോഡ് ഡെസ്റ്റിനി ഇവന്‍റ് സെന്‍ററാണ് മത്സരത്തിന് വേദിയായത്. ഹൂസ്റ്റൺ ബ്രദേഴ്സിനാണ് മൂന്നാം സ്ഥാനം.

ഒന്നാം സമ്മാനം മാത്യു കല്ലിടുക്കിലും നവീൻ വാഴപ്പിള്ളിയും ചേർന്നാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഒന്നാം സമ്മാനം 80001 ഡോളർ, രണ്ടാം സമ്മാനം 60001 ഡോളർ, മൂന്നാം സമ്മാനം 40001 ഡോളർ എന്നിങ്ങനെയാണ് സമ്മാനത്തുകകൾ. കൂടാതെ ടിസാക് ഒരുക്കിയ റാഫിൻ ഡ്രോയിൽ സമ്മാനമായി 15000 ഡോളറും ഒരുക്കിയിരുന്നു.

അമേരിക്കയിലെ ഷിക്കാഗോ ഉൾപ്പടെയുള്ള നഗരങ്ങളിൽ നടന്നിട്ടുള്ള വടംവലി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള 31 അംഗങ്ങളാണ് ടിസാക്കിനുള്ളത്. ഹൂസ്റ്റൺ മലയാളി സമൂഹത്തിൽ പല മേഖലകളിലും നിറസാന്നിധ്യങ്ങളാണ് ടിസാക്ക് അംഗങ്ങൾ.