ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ചിക്കാഗൊ സെന്റ് . തോമസ് സീറോമലബാര്‍ രൂപതയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ(എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്റെ തീം സോങ്ങ് ഫാമിലികോണ്‍ഫറന്‍സിന്റെ മുഖ്യരക്ഷാധികാരിയും, ചിക്കാഗൊ സീറോ മലബാര്‍രൂപതാ ബിഷപ്പുമായ മാര്‍ ജോയ് ആലപ്പാട്ട് റിലീസ് ചെയ്തു.
ആതിഥേയ ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍,കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു സി.പി.എ., ജനറല്‍സെക്രട്ടറി ജോസ് മാളേയ്ക്കല്‍, ട്രഷറര്‍ ജോര്‍ജ് വി. ജോര്‍ജ്, നാഷണല്‍കോര്‍ഡിനേറ്റര്‍ ജോജോ കോട്ടൂര്‍, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഷൈന്‍ തോമസ്, സജിസെബാസ്റ്റ്യന്‍, ജോസ് തോമസ്, ജറി കുരുവിള, ഷാജി മിറ്റത്താനി, ലിറ്റി മെല്‍വിന്‍, സിബിച്ചന്‍ മുക്കാടന്‍, പോളച്ചന്‍ വറീദ്, അഭിലാഷ് രാജന്‍,ജയ്ബി ജോര്‍ജ്, റ്റീന ചെമ്പ്‌ളായില്‍, മോളി മന്നാട്ട്, സ്വപ്ന സജി, ജറിജയിംസ്, ജോസ് പാലത്തിങ്കല്‍, ജയ്‌സണ്‍ സെബാസ്റ്റ്യന്‍, മെല്‍വിന്‍,ജാനീസ് ജയ്‌സണ്‍ എന്നിവര്‍ ലളിതമായ ചടങ്ങില്‍ പങ്കെടുത്തു.’ ജൂബിലി മംഗളഗാനം പാടാം, , എസ്. എം. സി.സി. യില്‍ അണിചേരാം എസ്.എം സി.സി യില്‍ അണിചേരാം’
എന്നു തുടങ്ങുന്ന ശ്രുതിമധുരമായ ഗാനം ആലപിച്ചത് ആതിഥേയ ഇടവകയിലെ ഗായകസംഘാംഗങ്ങളായ ഷൈന്‍ തോമസ് (കോര്‍ഡിനേറ്റര്‍), ലിറ്റി മെല്‍വിന്‍, അന്‍സുആലപ്പാട്ട്, പൂര്‍ണിമ റോജ് എന്നിവരാണ് . എസ്. എം. സി. സി. യുടെ ചരിത്രവും, ലക്ഷ്യങ്ങളും മധുരമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ അവതരണഗാനം രചിച്ചത് ബേബിപൂവത്തോടും, സംഗീതം നല്‍കിയത് ബേബി ജോസഫ് കുറ്റിയാനിക്കലും,ശബ്ദമിശ്രണം നിര്‍വഹിച്ചത് ടിജോ സേവ്യറും (മെലോഡിക് ഡ്രീംസ്, പാലാ),റെക്കോര്‍ഡിങ്ങ് ജോയല്‍ ബോസ്‌ക്കോയും ആണു. ലിറ്റി മെല്‍വിന്‍ ആണുവീഡിയോ നിര്‍മ്മാണം നടത്തിയത്. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്റെ പ്രാര്‍ത്ഥനാസഹായങ്ങളും, സാങ്കേതികോപദേശങ്ങളും വീഡിയോ ക്വാളിറ്റിയില്‍ പ്രതിഫലിക്കുന്നു.
എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ളദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. 2024സെപ്റ്റംബറില്‍ നടക്കുന്ന സീറോമലബാര്‍ കൂടുംബസംഗമത്തിന്റെനടത്തിപ്പിനായി ദേശീയതലത്തില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യരക്ഷാധികാരിയും, എസ.് എം. സി. സി. നാഷണല്‍ ഡയറക്ടര്‍ റവ. ഫാ.ജോര്‍ജ് എളംബാശേരില്‍; ആതിഥേയ ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും; ജോര്‍ജ് മാത്യു സി.പി.എ. (ചെയര്‍പേഴ്‌സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്‌സി കുര്യാക്കോസ്, (കോചെയര്‍പേഴ്‌സണ്‍സ്), ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ഷോണിമ മാറാട്ടില്‍ (ജോ. സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), ജോജോ കോട്ടൂര്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരും, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സും ഉള്‍പ്പെടെ രൂപീകരിച്ചിട്ടുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റിക്ക് എസ.് എം. സി. സി. നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍
നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെയും, ഫിലഡല്‍ഫിയ ഇടവകയുടെ കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റര്‍ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, യൂത്ത്‌വോളിബോള്‍ ടൂര്‍ണമെന്റ്, നസ്രാണിതനിമയിലുള്ള പ്രൊസഷന്‍, മതബോധന പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം, ഫിലഡല്‍ഫിയ സിറ്റി ടൂര്‍, കലാമല്‍സരങ്ങള്‍, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെമിനാറുകള്‍, യംഗ് പ്രൊഫഷണല്‍സ് മീറ്റ്, 25/50 ജൂബിലി കപ്പിള്‍സിനെക്കല്‍, മതാദ്ധ്യാപകസംഗമം, ലിറ്റര്‍ജിക്കല്‍ കൊയര്‍ഫെസ്റ്റ്, മിസ്
സീറോ ക്വീന്‍ മല്‍സരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട് ്.സാധാരണ കോണ്‍ഫറന്‍സുകളില്‍നിന്നു വ്യത്യസ്ഥമായി താരതമ്യേനചെലവേറിയ ഹോട്ടലുകള്‍ ഒഴിവാക്കി, വളരെ മിതമായ നിരക്കിലുളള രജിസ്‌ട്രേഷന്‍ പാക്കേജുകള്‍ നല്‍കി എല്ലാവിഭാഗം കുടുംബങ്ങളേയും ഇതില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നു. മൂന്നുദിവസത്തെസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 150 ഡോളറും, ദമ്പതികള്‍ക്ക് 300ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്‌ട്രേഷന്‍
ഫീസ്.