Wednesday, January 15, 2025

HomeAmericaആർച്ച്ബിഷപ്പ് മാർ. കുര്യൻ വയലുങ്കലിന് ബെൻസൻവിൽ ഇടവകയിൽ സ്വീകരണം

ആർച്ച്ബിഷപ്പ് മാർ. കുര്യൻ വയലുങ്കലിന് ബെൻസൻവിൽ ഇടവകയിൽ സ്വീകരണം

spot_img
spot_img

ലിൻസ് താന്നിച്ചുവട്ടിൽ PRO

ഷിക്കാഗോ: അൾജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാൻ സ്ഥാനപതിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി അമേരിക്കയിൽ എത്തുന്ന കോട്ടയം അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് മാർ. കുര്യൻ വയലുങ്കൽ പിതാവിന് ബെൻസൻവിൽ ഇടവക ഊഷ്മള സ്വീകരണം ഒരുക്കുന്നു.

ആഗസ്റ്റ് 17 ശനിയാഴ്ച 9.45 am ന് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് അഭി.പിതാവ് വി. കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിയ്ക്കും. വി.കുർബാനയ്ക്ക് ശേഷം ക്നാനായ റീജിയൻറെ വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം ആർച്ച്ബിഷപ്പ് നിർവ്വഹിക്കും.

പുതിയതായി രൂപപ്പെടുത്തിയ വിശ്വാസ പരിശീലന ലോഗോയും പ്രകാശനം ചെയ്യും. ബെൻസൻവിൽ ഇടവക കൈക്കാരൻമാരായ തോമസ്സ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പളളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments