Sunday, December 22, 2024

HomeAmericaമില്യണുകൾ കടന്ന് ട്രംപിൻ്റെയും മസ്കിൻ്റെയും നൃത്തച്ചുവടുകൾ: വൈറൽ വീഡിയോ

മില്യണുകൾ കടന്ന് ട്രംപിൻ്റെയും മസ്കിൻ്റെയും നൃത്തച്ചുവടുകൾ: വൈറൽ വീഡിയോ

spot_img
spot_img

ന്യൂയോർക്ക്: ബ്രിട്ടീഷ് പോപ്‌ സംഗീത സംഘമായ ബീ ഗീസിന്റെ സൂപ്പർ ഹിറ്റ് ​ഗാനത്തിന് നടുറോഡിൽ ചുവടുവയ്ക്കുന്ന മുൻ അമേരിക്കൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപും എക്സ് മേധാവി ഇലോൺ മസ്കും. ബീ​ഗീസിന്റെ സൂപ്പർ ഹിറ്റായ ‘സ്റ്റൈയിൻ എലൈവ്’ എന്ന ​ഗാനത്തിനാണ് ഇരുവരും ചേർന്ന് കിടിലൻ ചുവടുവയ്ക്കുന്നത്. എന്നാൽ ഇത് യഥാർഥ വീഡിയോ അല്ല. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ എ.ഐയിൽ നിർമിച്ച, മസ്ക് എക്സിൽ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം കണ്ടത് ഒമ്പത് കോടിയിലേറെ (90 മില്യൺ) പേർ.

36 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ സ്യൂട്ട് ധരിച്ച മസ്കിന്റെയും ട്രംപിന്റേയും ആവേശകരമായ നൃത്തച്ചുവടുകൾ കാണാം. യുട്ടായിലെ യു.എസ് സെനറ്റർ മൈക് ലീയാണ് ഈ വീഡിയോ ആദ്യമായി എക്സിൽ പങ്കുവച്ചത്. പിന്നീട് ആ​ഗസ്റ്റ് 14നാണ് മസ്ക് ഇത് എക്സിൽ പങ്കുവയ്ക്കുന്നത്. എന്നെ വെറുക്കുന്നവർ ഇത് എ.ഐ ആണെന്നൊക്കെ പറയും എന്ന അടിക്കുറിപ്പോടെയാണ് മസ്ക് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപുമായുള്ള ഇലോൺ മസ്‌കിൻ്റെ അഭിമുഖം എക്‌സിൽ തത്സമയം സംപ്രേഷണം ചെയ്യുകയും സാങ്കേതിക തകരാർ മൂലം ഏകദേശം 40 മിനിറ്റ് വൈകുകയും ചെയ്ത് മണിക്കൂറുകൾക്കു ശേഷമാണ് ഇരുവരുടെയും എ.ഐ നൃത്ത വീഡിയോ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ബീ ​ഗീസിന്റെ യൂട്യൂബ് പേജിൽ ഏഴ് വർഷം മുമ്പ് പങ്കുവച്ചിരിക്കുന്ന ഒറിജിനൽ ‘സ്റ്റൈയിൻ എലൈവ്’ മ്യൂസിക് വീഡിയോ ഇതിനോടകം 396 മില്യൺ പേരാണ് കണ്ടിരിക്കുന്നത്. ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന പ്രചാരണ റാലിയിൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ട്രംപുമായി ആ​ഗസ്റ്റ് 13നാണ് മസ്ക് അഭിമുഖം നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments