വാഷിംഗ്ടണ്‍: ഇടവേളയ്ക്ക ശേഷം അമേരിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.1 ശതമാനമാണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലുള്ള ഏറ്റവും വലിയ വര്‍ധനവാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വരും മാസങ്ങളില്‍ ഈ നിരക്കില്‍ വന്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നു ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. മലിന ജലത്തില്‍ നിന്ന് ഉള്‍പ്പെടെ കോവിഡ് വൈറസിന്റെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ ജനങ്ങള്‍ ഏറെ ആശങ്കയിലുമാണ്.
കോവിഡ് പിടിപെട്ടു മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കോവിഡ് വ്യാപിച്ചക്കുന്നവരില്‍ 2.5 ശതമാനം പേര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഒരുലക്ഷം പേരില്‍ നിലവില്‍ നാലുപേരാണ് ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കപ്പെടുന്നത്. കഴിഞ്ഞ മേയില്‍ 1.36 ശതമാനം മാത്രമായിരുന്ന കോവിഡ് നിരക്ക് ഓഗസ്റ്റിലെത്തിയതോടെ വന്‍തോതില്‍ ഉയര്‍ന്നത്.