ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ്പം മിഷന്‍ ലീഗും സണ്‍ഡേ സ്‌കൂളിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സമ്മര്‍ ഡേ ക്യാമ്പ് നടത്തപ്പെട്ടു. കുട്ടികള്‍ക്കായി വി. കുര്‍ബ്ബാന, വിവിധ വിഷയങ്ങളില്‍ ക്ളാസ്സുകള്‍, ഇന്‍ഡോര്‍ & ഔട്ട് ഡോര്‍ ഗെയിംസ് എന്നിവ നടത്തപ്പെട്ടു ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. റെവ.ഫാ. വില്‍സണ്‍ കണ്ടന്‍കരി ഉയര്‍ന്ന ക്ളാസ്സിലെ കുട്ടികള്‍ക്കായി ക്ളാസ് എടുത്തു.

സിമി തൈമാലില്‍ (ഡി.ആര്‍.ഇ), സെറീന കണ്ണച്ചാന്‍പറമ്പില്‍ (സി.എം.എല്‍ പ്രസിഡന്റ്). സോഫിയ മങ്ങാട്ടുപുളിക്കിയില്‍ (വൈസ് പ്രസിഡന്റ്) ഹെലന്‍ മംഗലത്തേട്ടു (സെക്രട്ടറി) ജോസെഫ് അച്ചിറത്തലയ്ക്കല്‍ (ട്രഷറര്‍) ജെസ്സെ പുത്തന്‍പറമ്പില്‍ (കമ്മിറ്റി മെമ്പര്‍) മെഗന്‍ മംഗലത്തേട്ടു (യുണീറ്റ് ഓര്‍ഗനൈസര്‍), സെബാസ്റ്റ്യന്‍ വഞ്ചിത്താനത്ത്, ഡേവിസ് എരുമത്തറ ,ജോസിനി എരുമത്തറ ,ജോ മൂലക്കാട്ട് ,ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ സമ്മര്‍ ഡേ ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (ഡി.ആര്‍.ഇ).