Friday, September 13, 2024

HomeAmericaനായര്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച്ച

നായര്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച്ച

spot_img
spot_img

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഡസ്പ്ലയിന്‍സിലുള്ള കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ ് നടത്തുന്നതാണന്നു പ്രസിഡന്റ് അരവിന്ദ് പള്ള അറിയിച്ചു.
ഓണപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം,
താലപ്പൊലിയോടുകൂടി മഹാബലി തമ്പുരാനെ എതിരേല്‍പ്പ്, വിഭവസമൃദ്ധമായ സദ്യ, മറ്റ് വിവിധ നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അരവിന്ദ പിള്ള 847 769 0519, മഹേഷ് കൃഷ്ണന്‍ 630 664 7431 രാജഗോപാലന്‍ നായര്‍ 847 942 8036 എന്നിവരുമായി ബന്ധപ്പെടുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments