ന്യൂയോര്‍ക്ക്: തൊലിപ്പുറത്തെ ക്യാന്‍സര്‍ ഭേദമാക്കാനുള്ള സോപ്പ് കണ്ടെത്തിയ 15 കാരന് ആദരവുമായി ടൈം മാഗസിന്‍. വിര്‍ജീനിയ സ്വദേശിയായ 15 കാരന്‍ ഹേമന്‍ ബെകെലയാണ് ടൈം മാസഗസിന്റെ കിഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്. സ്‌കിന്‍ ക്യാന്‍സറിന്റെ ചികിത്സാ രീതിയില്‍ നിര്‍ണായക മാറ്റമാണ് ഈ പതിനഞ്ചുകാരന്റെ കണ്ടെത്തലിന് പിന്നാലെ സംഭവിച്ചതെന്ന് ജൂറി വിലയിരുത്തി. എത്യോപ്യയിലെ ബാല്യകാലമാണ് ഇത്തരമൊരു ആശയത്തിന് ഹേമന്‍ ബെകെലയുടെ മനസില്‍ വിതച്ചത്.
സൂര്യപ്രകാശത്തില്‍ നിന്നും അള്‍ട്രാ വയലറ്റ് പ്രകാശത്തില്‍ നിന്നും യാതൊരു വിധ സംരക്ഷണവും കൂടാതെ ആളുകള്‍ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതാണ് ഹേമനെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. ഏഴാം ക്ലാസിലെ അവധിക്കാലത്ത് നല്‍കിയ ചില പരീക്ഷണങ്ങളാണ് സോഡിയം ഹൈഡ്രോക്‌സൈഡിന്റെ സാധ്യതകള്‍ ഹേമന്‍ ബെകെലയ്ക്ക് തോന്നിക്കുന്നത്. ഇമിക്വിമോഡ് എന്ന ക്യാന്‍സര്‍ മരുന്ന് പതയുടെ രൂപത്തിലും ഉപയോഗിക്കാമെന്ന് ഹേമന്‍ ബെകെല കണ്ടെത്തി. ഇതോടെയാണ് എല്ലാവരും ഉപയോഗിക്കുന്ന സോപ്പില്‍ ക്യാന്‍സര്‍ ചികിത്സ പ്രാവര്‍ത്തികമാക്കാനുള്ള ഹേമന്‍ ബെകെലയുടെ ശ്രമങ്ങള്‍ ആരംഭിച്ചത്.
ഒരു ദശാബ്ദം നീണ്ടുനിന്ന ഹേമന്‍ ബെകെലയുടെ പ്രയത്‌നങ്ങള്‍ക്കും ഗവേഷണത്തിനും ഒടുവില്‍ ശാസ്ത്രത്തിന്റെ അംഗീകാരവുമെത്തി. ഈ നേട്ടമാണ് ടൈംസ് മാഗസിന്റെ കിഡ് ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരത്തിലേക്ക് ഹേമന്‍ ബെകെലയെ എത്തിച്ചത്.