സതീശന്‍ നായര്‍
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നു. ഡാലസ്സിലും, വാഷിംഗ്ടണ്‍ ഡി.സിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തനായ നേതാവ് എന്നതിലുപരി ഇപ്പോള്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്.
അദ്ദേഹത്തെ സീകരിക്കുവാനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി കേരളാ ചാപ്റ്റര്‍ പ്രസിഡണ്ട് സതീശന്‍ നായര്‍ അറിയിച്ചു.
ഐ.ഓസിയുടെ ദേശീയ നേതൃത്വവും മറ്റ് വിവിധ ചാപ്റ്ററുകളും ഒരുമിച്ച് അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഐ.ഒ.സി ചെയര്‍മാന്‍ സാം പിട്രോഡയുടെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ്, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡന്റ് ് സതീശന്‍ നായര്‍, സെക്രട്ടറി സജി കരിമ്പന്നൂര്‍, ഐ.ഒ.സിയുടെ സ്ഥാപക നേതാവായ സാക് തോമാസ്, സന്തോഷ് കാപ്പില്‍, തോമസ് ഓലിയാംകുന്നേല്‍ തുടങ്ങിയവരും മറ്റുവിവിധ ചാപ്റ്റര്‍ തേതാക്കന്‍മാരും അടങ്ങിയ വിപുലമായ കമ്മറ്റികള്‍ അദ്ദേഹത്തെ സീകരിക്കുവാനായി പ്രവത്തിച്ചു വരുന്നു.
ഇര്‍വിംഗ് ടൊയോട്ട മ്യൂസിക് ഫാക്ടറിയില്‍ സെപ്തംബര്‍ എട്ടിനു നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതോടൊപ്പം കൊട്ടത്തിരിക്കുന്ന ക്യു ആര്‍ കോഡ് ഉപയോഗിച്ച് രണ്ടിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സതീശന്‍ നായര്‍