Sunday, December 22, 2024

HomeAmericaട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന് ജോയ് ആലുക്കാസിന്റെ വൻപിച്ച സമ്മാനവർഷം

ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന് ജോയ് ആലുക്കാസിന്റെ വൻപിച്ച സമ്മാനവർഷം

spot_img
spot_img

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു ജോയ് ആലുക്കാസിൻറ്റെ ഗ്രൂപ്പിൻറ്റെ വൻപിച്ച സമ്മാന പരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്നു പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. പങ്ക്കെടുക്കുന്നവരുടെ പ്രവേശന ടിക്കറ്റ് നമ്പർ നറുക്കെടിപ്പിലൂടെ ആണ് വിജയികളെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പുകളിലൂടെ അഞ്ചു വിജയികൾക്ക് 500 ഡോളറിൻറ്റെ ഗിഫ്റ്റ് വൗച്ചറുകൾ വീതം നൽകപ്പെടും. പ്രശസ്ത സിനിമാ താരം ശ്വേതാ മേനോൻ നറുക്കെടുപ്പിലൂടെ വിജയികൾക്കുന്നവർക്കു സമ്മാനം വിതരണം ചെയ്യും.

ഗ്രെയ്റ്റർ ഫിലാഡൽഫിയ – ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ റ്റി കെ എഫ്, ഈ വർഷം ആരവം 2024 എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണാഘോഷ പരിപാടിയിലേക്ക് സകുടുംബം എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികൾക്ക് കൊടിയേറുക. തുടർന്ന് പഞ്ചാരി മേളത്തിൻറ്റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്‌കാരിക സമ്മേളനം, കലാ മേള, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്‍നൻറ്റെ ഗാന സന്ധ്യ എന്നിവ അരങ്ങേറും.

കൂടുതൽ വിവരങ്ങക്ക് അഭിലാഷ് ജോൺ (ചെയർമാൻ-267 701 3623 ), ബിനു മാത്യു (സെക്രട്ടറി- 267 893 9571), ഫിലിപ്പോസ് ചെറിയാൻ (ട്രെഷറർ- 215 605 7310), ജോബി ജോർജ് (ഓണം ചെയർമാൻ- 215 470 2400), വിൻസെൻറ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ- 215 880 3341) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പി ആർ ഓ: സുമോദ് തോമസ് നെല്ലിക്കാല 267 322 8527

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments