Monday, December 23, 2024

HomeAmericaഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് / ടെക്‌സാസ്: ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് (IIFA) – 2024 നോമിനേഷൻ പട്ടികയിൽ ടെക്‌സസിൽ നിന്നുള്ള മലയാള സിനിമാ ഗാനരചയിതാവ് ജോ പോൾ സ്‌ഥാനം പിടിച്ചു. ‘2018 – എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിലെ ജോ എഴുതിയ രണ്ടു ഗാനങ്ങൾക്കാണ് മികച്ച ഗാനരചയിതാവിനുള്ള (മലയാളം) നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ‘2018 – എവരിവൺ ഈസ് എ ഹീറോ’ പതിനൊന്ന് നോമിനേഷനുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഈ മാസം സെപ്റ്റംബർ 27, 28, 29 തീയതികളിൽ അബുദാബിയിലെ യാസ് ഐലന്റിലാണ് ഷാരൂഖ് ഖാൻ, കരൺ ജോഹർ, വിക്കി കൗശാൽ എന്നിവർ ആതിഥേയത്വം വഹിക്കുന്ന പ്രൗഢഗംഭീരമായ അവാർഡ് ദാനച്ചടങ്ങ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിനു പുറമേ, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ സിനിമകളിലെയും അവാർഡ് ദാനം ഈ ദിവസങ്ങളിലായിരിക്കും നടക്കുക.

ഗ്ലോബൽ വോട്ടിംഗിന്റെ ഭാഗമായി നിങ്ങൾക്കും വോട്ട് ചെയ്യാം.
വെബ്സൈറ്റ്: https://linktr.ee/iifautsavamvoting

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments