Sunday, September 8, 2024

HomeAmericaഹൂസ്റ്റണില്‍ റാന്നി ചുണ്ടന്‍ നീറ്റിലിറക്കി റാന്നി അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമാക്കി

ഹൂസ്റ്റണില്‍ റാന്നി ചുണ്ടന്‍ നീറ്റിലിറക്കി റാന്നി അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമാക്കി

spot_img
spot_img

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകള്‍ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകള്‍ പാടി “റാന്നി ചുണ്ടന്‍’ ഹൂസ്റ്റണില്‍ നീറ്റിലിറക്കി. ആ ചുണ്ടനുമായി രണ്ടാമതൊരു ടീം ഗൃഹാതുരത്വ സ്മരണകള്‍ അയവിറക്കി വള്ളപ്പാട്ടുകള്‍ പാടി ആവേശത്തോടെ തുഴയെറിഞ്ഞു മുന്നേറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മാഗിന്റെ ആസ്ഥാന കേന്രമായ “കേരള ഹൗസ് വേദി “ആറന്മുളയെ” ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ (എച്ച്ആര്‍എ) നടത്തിയ ഓണാഘോഷ പരിപാടികള്‍ വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. .

ഓഗസ്റ്റ് 28 നു ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കാരംഭിച്ച ആഘോഷ പരിപാടികള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു.

പ്രസിഡന്റ് ജീമോന്‍ റാന്നി അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ റാന്നി സ്വദേശിയും സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ. ഫാ. വര്‍ഗീസ് തോമസും (സന്തോഷ് അച്ചന്‍) മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവനും ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സ്‌പോണ്‍സര്‍മാരുടെയും സാന്നിധ്യത്തില്‍ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.

മീരാ സഖറിയയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ സ്വാഗതം ആശംസിച്ചു.

ഫാ. വര്‍ഗീസ് തോമസ്, വിനോദ് വാസുദേവന്‍. അസ്സോസിയേഷന്‍ ഉപ രക്ഷാധികാരി ബാബു കൂടത്തിനാലില്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു. റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, കെപിസിസി സെക്രട്ടറി റിങ്കൂ ചെറിയാന്‍, ഗുഡ് സമരിറ്റന്‍ സൊസൈറ്റി പ്രസിഡണ്ട് ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍ എന്നിവര്‍ റാന്നിയില്‍ നിന്നും ഓണാശംസകള്‍ നേര്‍ന്നു ആഘോഷരാവിനെ മികവുറ്റതാക്കി.

സ്‌പോണ്‍സര്‍മാരായ പ്രിയന്‍ ജേക്കബ്, ജോബിന്‍, ഗീതു ജേക്കബ്, മാത്യൂസ് ചാണ്ടപിള്ള, ഷിജു എബ്രഹാം, സന്ദീപ് തേവര്‍വേലില്‍, റജി.വി.കുര്യന്‍, അനില്‍ ജനാര്‍ദ്ദനന്‍, ബിജു സഖറിയ എന്നിവരെ റോസാപുഷ്പങ്ങള്‍ നല്‍കി ആദരിച്ചു.

സംഘടനയുടെ പ്രസിഡന്റയായി സ്തുത്യര്‍ഹമായ സേവനം ചെയ്തു വരുന്ന അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും , “ഹൂസ്റ്റണിലെ എം എല്‍ എ” എന്ന് മുന്‍ റാന്നി എം എല്‍ എ രാജു എബ്രഹാം ആശംസാ പ്രസംഗത്തില്‍ വിശേഷിപ്പികുകയും ചെയ്ത ജീമോന്‍ റാന്നിയെ (തോമസ് മാത്യൂ) ബാബു കൂടത്തിനാലില്‍ പൊന്നാട നല്‍കി ആദരിച്ചു.

തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ബിനു സക്കറിയയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ ‘മാവേലി തമ്പുരാനെ” വരവേറ്റു. ഹൂസ്റ്റണില്‍, പകരം വക്കാനില്ലാത്ത, വര്‍ഷങ്ങളായി ‘സൂപ്പര്‍ മാവേലി’യായി മികച്ച പ്രകടനം നടത്തുന്ന നല്ല ഒരു കലാകാരന്‍ കൂടിയായ റെനി കവലയില്‍ ‘മാവേലി തമ്പുരാനെ’ ഉജ്ജ്വലമാക്കി.

ബിനുവിനോടൊപ്പം അസ്സോസിയേഷന്‍ അംഗങ്ങളായ സജി ഇലഞ്ഞിക്കല്‍, ബാലു സഖറിയ, ആകാശ്, ഷിജു വര്‍ഗീസ്, റോയ് മാത്യു, ജൈജു കുരുവിള തുടങ്ങിയവര്‍ ചെണ്ടമേളത്തിന്ന് താളക്കൊഴുപ്പ് നല്‍കി.

തുടര്‍ന്ന് വള്ളം നിര്‍മമ്മാതാവു കൂടിയായ ബിനുവിന്റെ നേതൃത്വത്തില്‍ റാന്നി ചുണ്ടന്‍ നീറ്റിലിറക്കി. താളലയ മേളങ്ങളോടെ നടത്തിയ ഒന്നാം വള്ളം കളിക്ക് ശേഷം മെവിന്‍ ജോണ്‍ പാണ്ടിയ ത്തിന്റെ നേതൃത്വത്തില്‍ അല്പം ഹാസ്യരസത്തോടെ നടത്തിയ വള്ളം കളി ആഘോഷത്തെ മികച്ചതാക്കി മാറ്റി. റാന്നിയിലെ 12 പഞ്ചായത്തുകളുടെയും പേരുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച വള്ളംകളിയുടെ സംവിധായകന്‍ കലാകാരന്‍ കൂടിയായ മെവിന്‍ ആയിരുന്നു. ‘മാവേലിയും’ ഈ വള്ളം കളിയില്‍ ഭാഗഭാക്കായി.

അസ്സോസിയേഷന്‍ അംഗങ്ങളും മികച്ച ഗായകരുമായ മീര സാഖ്, പ്രിയന്‍, റോഷി, റോണി തുടങ്ങിവര്‍ അടിപൊളി പാട്ടുകളുമായി ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

ഈ വര്‍ഷത്തെ “റാന്നി മന്നനായി” തിരഞ്ഞെടുക്കപ്പെട്ട സജി ഇലഞ്ഞിക്കലിന് സീനിയര്‍ അംഗം ഈശോ (സണ്ണി) തേവര്‍വേലിലും ‘റാന്നി മങ്ക’യായി തിരഞ്ഞെടുക്കപ്പെട്ട മിന്നി ജോസഫ് കൂടത്തിനാലിന് സീനിയര്‍ അംഗം ലീലാമ്മ തോമസും ട്രോഫികള്‍ നല്‍കി ആദരിച്ചു. ജിജി ബാലുവും ജിനി മാത്യുവും ചേര്‍ന്നൊരുക്കിയ അത്തപ്പൂക്കളം മനോഹരമായിരുന്നു.

ജനറല്‍ കണ്‍വീനര്‍ ബിജു സഖറിയയുടെ നേതൃത്വത്തില്‍ ജിന്‍സ് മാത്യു, റോയ് തീയാടിക്കല്‍, ബിനു സഖറിയ, സജി ഇലഞ്ഞിക്കല്‍, ഷിജു ജോര്‍ജ്, ഷീജ ജോസ്, റീന സജി, ആഷ റോയ്, മിന്നി ജോസഫ്, ഷീല ചാണ്ടപ്പിള്ള, ജോളി തോമസ്, ജൈജു കുരുവിള, മാത്യൂസ് ചാണ്ടപ്പിള്ള, ജോയ് മണ്ണില്‍, വിനോദ് ചെറിയാന്‍,എബിന്‍,ജെഫിന്‍, സ്റ്റീഫന്‍ തേക്കാട്ടില്‍ തുടങ്ങിയവര്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി വിവിധ ചുമതലകള്‍ നിര്‍വഹിച്ചു,

ട്രഷററും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റോയ് തീയാടിക്കല്‍ എംസി യായി പ്രവര്‍ത്തിച്ചു പരിപാടികള്‍ ഏകോപിപ്പിച്ചു.റോയ് തീയാടിക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

അടപ്രഥമന്‍, പരിപ്പ് പ്രഥമന്‍, സേമിയ പായസം തുടങ്ങിയ 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം 100ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത റാന്നി ഓണം 2021 സമാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments